അച്ഛാ, എല്ലാ ദിവസവും മിസ്സ് ചെയ്യുന്നു, വൈകാരികമായ കുറിപ്പുമായി സുപ്രിയ
Supriya Menon's emotional note in memory of her father;
വൈകാരികമായ കുറിപ്പുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. അച്ഛന്റെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് സുപ്രിയയുടെ കുറിപ്പ്.
അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് 4 വര്‍ഷം. അച്ഛന്‍ പോയതിനു ശേഷമുള്ള മിക്ക ദിവസങ്ങളിലും ജീവിതത്തില്‍ ശൂന്യതയായിരുന്നു. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ പോലും വേദന വന്നുനിറഞ്ഞു. അച്ഛനോടൊപ്പം കുറച്ചുനാള്‍ കൂടി ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അച്ഛനോടൊപ്പം ചെയ്യാന്‍ ഞാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. കുറച്ചുനാള്‍ കൂടി അച്ഛന്‍ എന്നോടൊപ്പം ഉണ്ടാവാന്‍ ഞാന്‍ എന്തും നല്‍കാന്‍ തയ്യാറായിരുന്നു. ശിശുദിനത്തില്‍ തന്നെയാണ് അച്ഛന്‍ എന്നെ വിട്ടുപോയത്. അച്ഛാ, എല്ലാ ദിവസവും നിങ്ങളെ മിസ്സ് ചെയ്യുന്നു... വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നതിലും അപ്പുറം...
രോഗബാധിതനായി ചികിത്സയിലായിരുന്ന സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ 2021-ലാണ് അന്തരിച്ചത്.