ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് പരുക്കേറ്റു.

വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് നടനോട് അടുത്ത വൃത്തങ്ങളും സിനിമയുടെ അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി.

Update: 2026-03-25 10:03 GMT

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ തെലുങ്ക് സൂപ്പര്‍താരം രാം ചരണിന് പരുക്കേറ്റു. കണ്ണിന് മുകളിലായേറ്റ പരുക്കിനെ തുടര്‍ന്ന് നാല് തുന്നലുകളിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു കഴിഞ്ഞ ദിവസം അപകടം സംഭവിച്ചത്.

അപകടത്തില്‍ നടന്‍റെ കണ്ണിന് സാരമായി പരുക്കേറ്റെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് നടനോട് അടുത്ത വൃത്തങ്ങളും സിനിമയുടെ അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. ചികില്‍സയ്ക്ക് പിന്നാലെ താരം സെറ്റില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താരത്തിന്‍റെ അപകട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ ആശങ്കയിലായിരുന്നു ആരാധകര്‍.ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രമാണ് പെഡ്ഡി. വൃദ്ധി സിനിമാസിന്‍റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ സഹനിർമാതാവ് ഇഷാൻ സക്‌സേനയാണ്. മൈത്രി മൂവിമേക്കേഴ്‌സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് രാം ചരണിന്‍റെ നായികയായെത്തുന്നത്. ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം. 

Tags:    

Similar News