ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍; എബ്രഹാം ലിങ്കണ്‍ പ്രസിഡന്റ്, അജയ് തുണ്ടതില്‍ സെക്രട്ടറി
ട്രഷറര്‍: മഞ്ജു ഗോപിനാഥ്. ആതിര ദില്‍ജിത്ത് വൈസ്പ്രസിഡന്റായും, പി.ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.;
By : Bivin
Update: 2025-08-12 05:02 GMT
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി.ആര്‍.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആര്‍.ഒ യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ സിബി മലയില്‍ യോഗം ഉല്‍ഘാടനം ചെയ്തു. എബ്രഹാം ലിങ്കണ്‍ ആണ് പ്രസിഡന്റ്. സെക്രട്ടറി: അജയ് തുണ്ടത്തില്‍. ട്രഷറര്‍: മഞ്ജു ഗോപിനാഥ്. ആതിര ദില്‍ജിത്ത് വൈസ്പ്രസിഡന്റായും, പി.ശിവപ്രസാദ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും. എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി വാഴൂര്‍ ജോസ്, സി.കെ.അജയ്കുമാര്‍, പ്രദീഷ് ശേഖര്‍, അഞ്ചു അഷറഫ്, ബിജു പുത്തുര്‍, റഹീം പനാവൂര്‍, എം.കെ ഷെജിന്‍ ആലപ്പുഴ, പി.ആര്‍ സുമേരന്‍ എന്നിവരേയും തിരഞ്ഞെടുത്തു.