മോഹൻ സിത്താരയുടെ രചനയിൽ ഇനിയും എന്ന മലയാള സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

മലയാളികൾക്ക് എന്നും മനസിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ സംഗീതത്തിൽ 'രാരിതത്തേ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.

Update: 2026-02-02 10:34 GMT

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്‍ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം "ഇനിയും"ലെ ഗാനം റിലീസ് ആയി. മലയാളികൾക്ക് എന്നും മനസിൽ സൂക്ഷിക്കാൻ ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പ്രിയ സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ സംഗീതത്തിൽ 'രാരിതത്തേ..' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. എങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ  വരികൾക്ക് ശ്രുതി ബെന്നി ആണ് ഈ താരാട്ട് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണം ചെയ്യുന്നത്

Similar News