ജയസൂര്യ നായകനായി എത്തിയ ആട് 3യുടെ വരവോടെ മോളിവുഡിൽ മാറ്റം

ഇന്ന് തിയറ്ററിലെത്തിയ ആട് 3യ്ക്ക് മികച്ച പ്രേക്ഷക പ്രശംസ

Update: 2026-03-19 18:02 GMT

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളം ബോക്സ് ഓഫീസിൽ ചലനങ്ങൾ സംഭവിച്ചിരിക്കുകയാണ്. ജയസൂര്യ നായകനായി എത്തിയ ആട് 3യുടെ വരവോടെയാണ് മോളിവുഡിലെ ഈ മാറ്റം. ഇന്ന് തിയറ്ററിലെത്തിയ ആട് 3യ്ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച പ്രീ സെയിൽ ബിസിനസിലും മികച്ച നേട്ടം കൊയ്യാൻ പടത്തിന് സാധിച്ചിരുന്നു. തതവസരത്തിൽ കേരളത്തിലെ പ്രീ സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.പന്ത്രണ്ട് മലയാള സിനിമകളുടെ പ്രീ സെയിൽ കളക്ഷൻ വിവരങ്ങളാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം 12 കോടിയിലധികം നേടി മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്. ഏഴാം സ്ഥാനമാണ് ആട് 3യ്ക്ക്. കളങ്കാവൽ, തുടരും, ഭീഷ്മപർവ്വം തുടങ്ങി വമ്പൻ പടങ്ങളെ പിന്നിലാക്കിയാണ് പ്രീ സെയിലിൽ ആട് 3 കുതിപ്പ് നടത്തിയിരിക്കുന്നത്. 2.05 കോടി നേടിയ സിബിഐ 5 ആണ് ലിസ്റ്റിൽ 12-ാം സ്ഥാനത്തുള്ളത്.

Tags:    

Similar News