ഹൃദയപൂര്‍വ്വം ഓഗസ്റ്റ് 28ന് തിയേറ്ററുകളില്‍
മലയാളി പ്രേക്ഷകന്റെ ഏറ്റം മികച്ച ആകര്‍ഷക കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ലാലിന്റേത്.;
ഒരു സിനിമ ചെയ്യാനൊരുങ്ങു മ്പോള്‍ കഥ കണ്ടെത്തുകയെന്ന താണ് ആദ്യനടപടി. എല്ലാ സംവിധായകരുടേയും ആദ്യഘട്ടം ഇതുതന്നെയാണ്.
മോഹന്‍ലാലുമായി ചേര്‍ന്നൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതോടെ കഥയുടെ അന്വേഷണത്തില്‍ ത്തന്നെയായിരുന്നു. പല കഥകളും കേട്ടു. അതിന്റെ ശ്രമങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് നിമിത്തം പോലെഅഖില്‍ സത്യന്‍ ഒരു കഥ പറഞ്ഞത്. അത് കൗതുകമുള്ളതായിരുന്നു. ഇതു തിരക്കഥയാകണം. അഖില്‍ തിരക്കഥ ഒരുക്കുമെങ്കിലും നിവിന്‍ പോളി നായകനാക്കുന്ന സ്വന്തം ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു തിരക്കഥാകൃത്തിനായി അന്വേഷണം തുടര്‍ന്നു. ഈ അന്വേഷണമാണ് ടി.പി. സോനുവില്‍ എത്തപ്പെട്ടത്. സോനു തിരക്കഥ രചിച്ച് സംവിധാനം ചെയ്ത നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം കാണാനിടയായതോടെ യാണ് സോനുവിനെ ആകര്‍ഷിക്കാന്‍ കാരണം 'ഞങ്ങള്‍ രണ്ടു പേരും ഏറെ നാള്‍ ഈ കഥയുമായി ചര്‍ച്ച ചെയ്തു ചെയ്താണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. മാറ്റിമറിച്ചിലുകളൊക്കെ ഇതില്‍ പല പ്രാവശ്യം ഉണ്ടായി. അങ്ങനെയൊരു പൂര്‍ണ്ണ വിശ്വാസത്തിലാണ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മുന്നിലെത്തുന്നത്.നമ്മുടെ മുന്നിലുള്ളത് ഒരു സാധാരണ നടനല്ല. അല്‍പ്പം ഡോസ് കൂടിയ നടനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലൊരു നടന് ചെയ്യാന്‍ പറ്റും വിധത്തില്‍ത്തന്നെ ഒരു സബ്ജക്റ്റ് വേണം. പ്രകമ്പനം കൊള്ളുന്ന സിനിമകളുടെ ഇടയില്‍ നിന്നാണ് ബഹളങ്ങളില്ലാത്ത , അഭിനയ സാധ്യതകള്‍ നിറഞ്ഞ ഒരു ചിത്രത്തിലേക്കെത്തുന്നത്. ഹൃദയപൂര്‍വ്വം എന്ന സിനിമയുടെപിന്നാമ്പുറങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുകയായിരുന്നു സംവിധായകനായ സത്യന്‍ അന്തിക്കാട്. ചിത്രീകരണ സമയത്ത്
പലയിടങ്ങളിലായി, പലപ്പോഴായി പങ്കിട്ട നിമിഷങ്ങളിലൂടെ പങ്കിട്ട കാര്യങ്ങളാണ് ഇവിടെ കുറിച്ചത്. മലയാളി പ്രേക്ഷകന്റെ ഏറ്റം മികച്ച ആകര്‍ഷക കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് - മോഹന്‍ലാലിന്റേത്. ആ കൂട്ടു കെട്ടിലെത്തുന്ന ഒരു ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. ഹൃദയപൂര്‍വ്വം ആ പ്രതീക്ഷക്കൊപ്പമെത്തുമെന്നു തന്നെ വിശ്വസിക്കാം. സംവിധായകന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ വളരെ പ്ലസന്റ് ആയ ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമ''സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ യാണ് കഥാ പുരോഗതി.
ഈ കഥാപാത്രത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്കൊന്നും സംവിധായകന്‍ കടക്കുന്നില്ല. ആസസ്‌പെന്‍സ് പ്രദര്‍ശനശാലകളില്‍ എത്തുന്നതുവരെ നിലനിര്‍ത്താന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. പ്രധാനമായും പൂന യുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. രസാകരമായ മുഹൂര്‍ത്തങ്ങള്‍ ക്കൊപ്പം മനസ്സിന്റെ കോണില്‍ ചേര്‍ത്തുവയ്ക്കാന്‍ പോരുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയാകുന്നു.
മാളവികാ മോഹന്‍,സംഗീത എന്നിവരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. പുത്തന്‍ തലമുറക്കാരനായ സംഗീത് പ്രതാപിന്റെ നിറ സാന്നിദ്ധ്യം ചിത്രത്തെ ഏറെ നര്‍മ്മമൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ അവസരമേകുന്നു. ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. കഥ - അഖില്‍ സത്യന്‍. തിരക്കഥ -ടി.പി. സോനു മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകര്‍ന്നിരിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും, കെ.രാജഗോപാല്‍ എഡിറ്റിംഗ്യം നിര്‍വ്വഹിക്കുന്നു. കലാസംവിധാനം. പ്രശാന്ത് മാധവ് . മേക്കപ്പ് -പാണ്ഡ്യന്‍. കോസ്റ്റ്യും - ഡിസൈന്‍-സമീരാസനീഷ്. സ്റ്റില്‍സ് - അമല്‍.സി. സദര്‍ .അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി. സഹസംവിധാനം - ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍ വന്ദന സൂര്യ, ശ്രീഹരി. ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീക്കുട്ടന്‍' പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്. ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിയെട്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്..