മമ്മുട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് ഏപ്രിൽ 23 ന്
ചിത്രത്തിൽ ലാലേട്ടൻ ,മമ്മൂട്ടി എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ നയൻ താര എന്നിവർ പ്രധാന വേഷത്തിൽ എത്തും.
മോഹൻ ലാൽ, മമ്മുട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന മലയാള സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി.23-4-2026 ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യുന്നു എന്ന് പോസ്റ്ററിൽ തന്നെ മെൻഷൻ ചെയ്തിട്ടുണ്ട്.ഏറെ പ്രതീക്ഷ നൽകുന്ന പോസ്റ്ററിൽ ഒരു കാറിൽ ഡോറിൽ തൂങ്ങി നിന്ന് തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മുക്കയും ,കാറിന് മുകളിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ലാലേട്ടനെയും കാണാം.ഇവർ രണ്ടുപേരും യാത്ര ചെയ്യുന്ന കാർ ഓടിക്കുന്നത്. 2007 ൽ രാത്രിമഴ എന്ന സിനിമയുലൂടെയാണ് മഹേഷ് നാരായണൻ സിനിമയിൽ എത്തുന്നത്.പിന്നീട് നിരവതി സിനിമകളിൽ എഡിറ്റർ ആയി ജോലി ചെയ്തു.2017 ൽ ടേക്ക് ഓഫ് എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.തുടർന്ന് സി യു സൂൺ ,മാലിക് ,മനോരഥങ്ങൾ ,എന്നീ സിനിമകൾ സംവിധാനം ചെയ്തു.വളരെ വ്യത്യസതമായ രീതിയിൽ സിനിമ സംവിധാനം ചെയ്യുന്ന. മഹേഷ് നാരായണൻറെ മൾട്ടി സ്റ്റാർ ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തിൽ മമ്മൂട്ടി മോഹനാൽ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബൻ ,ഫഹദ് ഫാസിൽ ,നയൻതാര രാജീവ് മേനോൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘പേട്രിയറ്റ്’ പൂർത്തിയായത്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്