ഖുശ്ബുവിന്റെ മകള്‍ അവന്തിക സുന്ദറിര്‍ അഭിനരംഗത്തേക്ക്: അരങ്ങേറ്റം ആരംഭം എന്ന മലയാള ചിത്രത്തിലൂടെ

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്.

Update: 2026-02-13 05:58 GMT

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂര്‍ ചാവക്കാട് വെച്ച് നടന്നു. 'ആരംഭം' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.





 


ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാര്‍ക്കോസ്, രാജേഷ് ശര്‍മ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോര്‍ജ്ജ്, ശെന്തില്‍ കൃഷ്ണ, ഷിന്‍സ്, തഴവ സഹദേവന്‍, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍, സജിമോന്‍, ലിഷോയ്, ഷാനവാസ്, മൂന്നാര്‍ രമേഷ്, ജിനു കോട്ടയം, രഞ്ജന്‍ ദേവ്, ആര്‍ദ്ര മോഹന്‍, അര്‍ണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.




 

കഥ, തിരക്കഥ, സംഭാഷണം ജോസ്‌ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, ആര്‍ട്ട് ഡയറക്ടര്‍ സാബു മോഹന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖര്‍, ഗാനരചന ബി.കെ ഹരിനാരായണന്‍, കോറിയോഗ്രാഫര്‍ രാജു സുന്ദരം, സ്റ്റില്‍സ് റെനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Sujesh Annie Eapen
Avantika Sundar, Saritha, Althaf Salim, Indrans, Vijayaraghavan
Posted By on13 Feb 2026 11:28 AM IST
ratings
Tags:    

Similar News