കിഷ്‌കിന്ധകാണ്ഡം ടീമിന്റെ പുതിയ സിനിമ എക്കോ ടൈറ്റില്‍ പോസ്റ്റര്‍

ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ബാഹുല്‍ രമേശന്‍ എഴുതുന്നു.;

By :  Bivin
Update: 2025-10-02 05:17 GMT

സൂപ്പര്‍ ഹിറ്റായ 'കിഷ്‌കിന്ധകാണ്ഡം'എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവര്‍ ഒന്നിക്കുന്ന 'എക്കോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. പടക്കളം,ആലപ്പുഴ ജീംഖാന,ഫാമിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് നായകനാവുന്ന ഈ ചിത്രത്തില്‍ സൗരബ് സച്ചിദേവ്, നരേന്‍, വിനീത്,അശോകന്‍,

ബിനു പപ്പു,രഞ്ജിത്ത് ശേഖര്‍,സഹീര്‍ മുഹമ്മദ്,ബിയാനാ മോമിന്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേശന്‍ തന്നെ നിര്‍വ്വഹിക്കുന്നു. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ബാഹുല്‍ രമേശന്‍ എഴുതുന്നു.

സംഗീതം-മുജീബ് മജീദ്, എഡിറ്റിങ്-സൂരജ് ഇ എസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കല സംവിധാനം-സജീഷ് താമരശ്ശേരി,മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യുംസ്-സുജിത്ത് സുധാകരന്‍,ഓഡിയോ ഗ്രാഫി-വിഷ്ണു ഗോവിന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സാഗര്‍, പ്രൊജക്ട് ഡിസൈനര്‍-സന്ദീപ് ശശിധരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ജിതേഷ് അഞ്ചുമന,സ്റ്റില്‍സ്- റിന്‍സന്‍ എം ബി, ഡിസൈന്‍-യെല്ലോടൂത്ത്,വിതരണം-ഐക്കണ്‍ സിനിമാസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Dinjith Ayyathan
Sourab Sachindev, Naren, Vineeth
Posted By on2 Oct 2025 10:47 AM IST
ratings
Tags:    

Similar News