പൃഥ്വിരാജ് ചിത്രം 'സന്തോഷ് ട്രോഫി' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്.
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെ അണിനിരത്തി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
പ്രശസ്ത നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗുരുവായൂരമ്പലനടയില്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നുള്ള വിപിന്‍ദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും.
ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങള്‍ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരുവല്ലയില്‍ വച്ച് നടത്തിയ ഓഡീഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്ത് വച്ച് നടത്തിയ ഫൈനല്‍ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.സിനിമാ വ്യവസായത്തിലേക്ക് പുതിയ തലമുറയുടെ ഊര്‍ജ്ജം കൊണ്ടുവരിക എന്നതും 'സന്തോഷ് ട്രോഫി'യുടെ ഒരു ലക്ഷ്യമാണ്. ഇതിനായി ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈകോര്‍ക്കുകയാണ്. ' സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകന്‍ വിപിന്‍ദാസിന്റെതാണ്. കൊ - പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോണ്‍ കുട്ടി, സംഗീതം അങ്കിത്ത് മേനോന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍ അഖില്‍ യശോധരന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ കുമാരന്‍. കോസ്റ്റ്യൂം അശ്വതി ജയകുമാര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിവന്‍ അബ്ദുല്‍ ബഷീര്‍. അസോസിയേറ്റ് ഡയറക്ടേഴ്‌സ് രോഹിത് ജി ആര്‍,അമിതാഭ് പണിക്കര്‍. മേക്കപ്പ് സുധി സുരേന്ദ്രന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. സൗണ്ട് ഡിസൈനിങ് അരുണ്‍ എസ് മണി. സൗണ്ട് മിക്‌സിങ് എം ആര്‍ രാജാകൃഷ്ണന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ രാജേഷ് നാരായണന്‍.
ലൊക്കേഷന്‍ മാനേജര്‍ ഹാരിസ് മണ്ണഞ്ചേരി. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനില്‍. ജി.നമ്പ്യാര്‍. പ്രൊഡക്ഷന്‍ മാനേജര്‍ കെ.സി. ഗോകുലന്‍. മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ്.