സംഭവം അധ്യായം ഒന്ന് മാര്‍ച്ച് ആറിന് റിലീസ്

ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോര്‍ട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്.

Update: 2026-02-17 07:15 GMT

പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന മിസ്റ്ററി ഫാന്റെ സി ത്രില്ലര്‍ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. മാര്‍ച്ച് ആറിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ജിത്തു സതീശന്‍ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ദുരൂഹതകളും,. മികച്ചു ആക്ഷന്‍ രംഗങ്ങളുമെല്ലാം കോര്‍ത്തിണക്കിയ ഒരു ത്രില്ലര്‍ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. അസ്‌ക്കര്‍ അലി, വിനീത് കുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ സെന്തില്‍ കൃഷ്ണാ. അസ്സിം ജമാല്‍, എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോര്‍ട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ നവീന്‍ ഊട്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദ്, ചായഗ്രഹണം നവീന്‍ നജോസ്, എഡിറ്റിങ് അര്‍ജുന്‍ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഗോഡ് വിന്‍ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ എടവണ്ണപ്പാറ, ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, സ്റ്റില്‍സ് നിദാദ് കെ. എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് മെല്‍ബിന്‍ മാത്യു, അനൂപ് മോഹന്‍ എന്നിവരാണ്. പാലക്കാട്, തിരുവനന്തപുരം, വൈക്കം,വെള്ളൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Jithu Satheesan Mangalath
Askar Ali, Vineethkumar, Sidharth Bharathan, Senthil Krishna
Posted By on17 Feb 2026 12:45 PM IST
ratings
Tags:    

Similar News