പുഷ്പ ഫെയിം സുനില്‍ നൃത്തച്ചുവടുമായി കാട്ടാളനില്‍

പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കും വിധത്തിലുള്ള നൃത്തച്ചുവടുകളുമായിട്ടാണ് സുനില്‍ ഈ ഗാനരംഗത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവക്കുന്നത്.

Update: 2026-02-17 07:13 GMT

ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വന്‍ വിജയം നേടിയ പുഷ്പ., ജയിലര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിന്റെ നൃത്തച്ചുവടുകളുമായിട്ടാണ് മജക്കോ മല്ലിക എന്നു തുടങ്ങുന്ന ഈ ഗാനം എത്തുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കും വിധത്തിലുള്ള നൃത്തച്ചുവടുകളുമായിട്ടാണ് സുനില്‍ ഈ ഗാനരംഗത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവക്കുന്നത്. ഫോറസ്റ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാട്ടാളനില്‍. കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ് മജക്കോ മല്ലിക എന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. എംബുരാനേ..എന്ന പ്രശസ്തമായ ഗാനമാലപിച്ചു ആനന്ദ് ശ്രീരാജും ഭദ്രതയും ആലപിച്ചു ഈ ഗാനം പ്രശസ്ത സംഗീത സംവിധായകനായ അജനീഷ് ലോക നാഥാണ് കമ്പോസ് ചെയ്തിരിക്കുന്നത്.

വിനായക് ശശികുമാറിന്റേതാണു വരികള്‍. വാഗമണ്ണിലെ കാട്ടാളന്റെ പടുകൂറ്റന്‍ സെറ്റില്‍ ചിത്രീകരിച്ചു ഈ ഗാനത്തിന്റെ കോറിയോഗ്രാഫി ഷെറിഫ്‌കൈകാര്യം ചെയ്തിരിക്കുന്നു. മലയാളമടക്കം അഞ്ചു ഭാഷകളിലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അതി സാഹസ്സികമായ അപ്‌ഡേഷനുകള്‍ ഇതിനു മുമ്പ് പുറത്തു വിട്ടിരുന്നു. ഈ അപ്‌ഡേഷനുകള്‍ക്ക് നവമാധ്യമങ്ങളില്‍ നിന്നും ലഭിച്ച സ്വീകാര്യത പ്രേഷകര്‍ക്കിടയില്‍ ഈ ചിത്രത്തിന്റെ പ്രതീക്ഷയെ ശരിവക്കുന്നതാണ്. കാടിനോടും, മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന , കഥാ നായകന് ഏറ്റവും പിന്‍ബലമാകുന്നത്. ഇതിലെ സാഹസ്സികമായ ആക്ഷന്‍ രംഗങ്ങളാണ്. ഈ ചിത്രത്തിലെ ആക്ഷന്‍ കോറിയോഗ്രഫി. നിര്‍വ്വഹിക്കുന്നത് ലോക പ്രശസ്തനായ കെച്ച കെമ്പടിക്കയാണ്. ഈ ചിത്രത്തിന്റെ ആകര്‍ഷ കലടകങ്ങളില പ്രധാനി കൂടിയാണ് കൊച്ച കെമ്പടക്ക. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക് ഷന്‍ ,വയലന്‍സ് ചിത്രമായ കാട്ടാളനില്‍ ഇത്തരം മികച്ചു എന്റര്‍ടൈന്‍ വിഭാഗങ്ങളും പ്രധാന ഘടകമാകുന്നു. വലിയ മുതല്‍മുടക്കിലും, ഉയര്‍ന്ന സാങ്കേതിക മികവിലും മികച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിദ്ധ്യത്തിലും ഒരുങ്ങുന്ന ഹൈ വോള്‍ട്ടേജ് ചിത്രമാണിത്. ഇന്‍ഡ്യയിലെ അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രം മെയ്മാസത്തില്‍വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്നു.

ആന്റണി വര്‍ഗീസ് (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കബീര്‍ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, എന്നിവര്‍ക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. റാജ് തിരണ്‍ ദാസ്, ഷോണ്‍ ജോയ്, എന്നിവര്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പര്‍ജിനി. ഹനാന്‍ഷാ.കില്‍ താരം പാര്‍ത്ഥ്തിവാരി, ഷിബിന്‍ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റര്‍ പ്രണവ് രാജ്. കോള്‍മീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഭാഷണം - ഉണ്ണി. ആര്‍. ഛായാഗ്രഹണം - രണ ദേവ്. ഗാനങ്ങള്‍ - വിനായക് ശശികുമാര്‍., സുഹൈല്‍ കോയ. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്. കലാസംവിധാനം സുനില്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍ സ്റ്റില്‍സ് - അമല്‍ സി. സദര്‍. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍ . പ്രവീണ്‍ എടവണ്ണപ്പാറ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍., പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Paul George
Antony Peppe, Rajisha Vijayan,
Posted By on17 Feb 2026 12:43 PM IST
ratings
Tags:    

Similar News