ഇത്തവണത്തെ യുദ്ധം ആകാശത്തല്ല, നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിനകത്ത്
മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയായ ചിന്താശേഷിയെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.;
അവര്‍ വരുന്നത് ബഹിരാകാശ വാഹനങ്ങളിലോ ലേസര്‍ തോക്കുകളുമായോ അല്ല. ഇത്തവണത്തെ യുദ്ധം ആകാശത്തല്ല, നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിനകത്താണ്. മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയായ ചിന്താശേഷിയെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. എന്താണ് സംഭവിക്കുന്നത്? അദൃശ്യമായ തരംഗങ്ങളിലൂടെ, സൂക്ഷ്മമായ സിഗ്‌നലുകളിലൂടെ അവര്‍ നമ്മുടെ ചിന്തകളെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടേതെന്ന് നാം കരുതുന്ന പല ആശയങ്ങളും തീരുമാനങ്ങളും ഒരുപക്ഷേ നമ്മുടേതായിരിക്കില്ല. സമൂഹത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ആളുകളില്‍ ഒരേ സമയം വരുന്ന വിചിത്രമായ ചിന്തകള്‍, ഒരു കാരണവുമില്ലാതെ ചില കാര്യങ്ങളോട് തോന്നുന്ന അടുപ്പവും വെറുപ്പും - ഇതെല്ലാം അതിന്റെ സൂചനകളാവാം.
നിങ്ങള്‍ സ്വയം ചോദിക്കുക: നിങ്ങളുടെ മനസ്സില്‍ വരുന്ന ചില ചിന്തകള്‍ നിങ്ങളുടേതല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരു കാര്യവുമില്ലാതെ നിങ്ങളുടെ തീരുമാനങ്ങള്‍ പെട്ടെന്ന് മാറാറുണ്ടോ? ചുറ്റുമുള്ളവര്‍ ഒരേ കാര്യം യാന്ത്രികമായി പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ജനതയെ ആയുധങ്ങള്‍ കൊണ്ട് കീഴടക്കുന്നതിനേക്കാള്‍ എളുപ്പമാണ് അവരുടെ ചിന്തകളെ ഭരിക്കുന്നത്. നമ്മളെ മാനസിക അടിമകളാക്കി, അവരുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കുന്ന ഒരു ലോകമാണ് അവര്‍ സ്വപ്‌നം കാണുന്നത്. നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ അവസാനത്തെ കോട്ട.
ജാഗ്രതൈ! ഈ മുന്നറിയിപ്പിന്റെ തുടക്കമാണ്. കമോണ്‍ഡ്രാ ഏലിയന്‍ ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്നസയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് 'കമോണ്‍ഡ്രാ ഏലിയന്‍'. നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ച് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ സെന്‍സറിംങ് കഴിഞ്ഞു. ഒട്ടേറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടന്‍,അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ച് പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ് ' കമോണ്‍ഡ്രാ ഏലിയന്‍' എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്,പശ്ചാത്തല സംഗീതം -ജെറിന്‍ തോമസ്,അസോസിയേറ്റ് ഡയറക്ടര്‍-ശരണ്‍ ശശി,അസിസ്റ്റന്റ് എഡിറ്റര്‍-ഹരിദേവ് ശശീന്ദ്രന്‍,വിതരണം-എന്‍പടം മോഷന്‍ പിക്‌ചേഴ്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ്.