കളങ്കാവലിന് ശേഷം സൈനഡ് മോഹന്റെ സിനിമകൾ തപ്പി പ്രേക്ഷകർ.

ഹിന്ദിയിലെ രണ്ടു ചിത്രങ്ങൾക്ക് ഇതേ കഥാതന്തു ആണ്;

Update: 2025-12-06 15:24 GMT



കളങ്കാവൽ സിനിമയ്ക്ക് ശേഷം ആരാധകർ സൈനഡ് മോഹന്റെ കഥകൾ പറയുന്ന സിനിമകൾ തിരയുന്നു.

ഹിന്ദിയിലെ വെബ് സീരീസ് ആയ ദഹാദ് ,ഭാഗവത് ചാപ്റ്റർ വൺ എന്നീ ചിത്രങ്ങളാണ് മോഹനന്റെ കഥ പറയുന്ന മറ്റു സിനിമകൾ.

ഇരുണ്ട യാഥാർത്ഥ്യങ്ങളെ തിരശ്ശീലയിലെത്തിക്കുന്ന ക്രൈം ത്രില്ലറുകൾക്ക് ഇന്ത്യൻ സിനിമയിൽ എന്നും സ്ഥാനമുണ്ട്. ആ ഗണത്തിൽ ഏറ്റവും ഒടുവിൽ Zee5-ലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് 'ഭാഗവത് ചാപ്റ്റർ 1: രാക്ഷസ്'. ഉത്തര ഇന്ത്യയിലെ ഒരു ഗ്രാമത്തെ ഭീതിയിലാഴ്ത്തിയ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ഈ ചിത്രം, അന്വേഷണ ഉദ്യോഗസ്ഥന്റെ മാനസിക  സംഘർഷങ്ങളും കുറ്റവാളിയുടെ നിശബ്ദമായ ക്രൗര്യവും ഒരേ സമയം വരച്ചു കാട്ടുന്നു.

 ദഹാദ് 

ചിത്രത്തിന്റെ കേന്ദ്രവിഷയം ഒരു സീരിയൽ കില്ലിംഗ് ആണ്. പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ നിഗൂഢമായ സാഹചര്യങ്ങളിൽ കുറഞ്ഞ വരുമാനക്കാരായ നിരവധി യുവതികളെ കാണാതാകുന്നു, തുടർന്ന് അവർ ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു.

ഇരു ചിത്രങ്ങളും Ott യിൽ  ലഭ്യമാണ് 



 


Similar News