മിണ്ടിയും പറഞ്ഞും’എന്ന ചിത്രത്തിൻറെ ടീസർ റിലീസ് ചെയ്തു.
ഉണ്ണി മുകുന്ദൻ ,അപർണ ബാല മുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസിന് തയ്യാർ എടുക്കുകയാണ്;
ഉണ്ണി മുകുന്ദൻ അപർണ ബാല മുരളി എന്നിവരെ കേന്ദ്ര കഥാപത്രമാക്കി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.അലൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്.സനൽ–ലീന ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്