സിനിമ പൂർത്തീകരിക്കാൻ കാർ വിറ്റു, സംവിധായകന് പുത്തൻ ഡിഫന്റെർ സമ്മാനിച്ച് പവൻ കല്യാൺ

പവൻ കല്യാണിനെ നായകനാക്കി 2025 ൽ പുറത്തിറങ്ങിയ. ദേ കാൾ മി ഓജി എന്ന ചിത്രത്തിന്റെ സംവിധായകന് ആണ് പവൻ കല്യാൺ ഡിഫെന്റെർ സമ്മാനമായി നൽകിയത്;

Update: 2025-12-19 13:08 GMT

 കല്ല്യാൺ നായകനായ ദേ കോൾ ഹിം ഒജി എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹം സംവിധായകനായ സുജീത്തിന് പുതിയ ലാൻഡ് റോവർ ഡിഫൻഡർ സമ്മാനിച്ചത്. തമിഴ്-തെലുങ്ക് സിനിമാ മേഖലകളിൽ ഇത് പതിവ് സംഭവമാണെങ്കിലും ഈ സമ്മാനത്തിന്റെ കഥ അൽപ്പം വ്യത്യസ്തമാണ്. ഡിഫൻഡർ എസ്‌യുവി ഉപയോഗിച്ചിരുന്ന സുജീത്ത് സിനിമ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി ആ ഡിഫൻഡർ വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പവൻ കല്ല്യാൺ പുതിയ ഡിഫൻഡർ തന്നെ അദ്ദേഹത്തിന് വാങ്ങി നൽകിയത്.ബിഗ് ബജറ്റ് ചിത്രമായാണ് ദേ കോൾ ഹിം ഒജി സിനിമ ഒരുങ്ങിയത്. ഡിവിവി എന്റർടെയ്ൻമെന്റായിരുന്നു ഈ സിനിമയുടെ നിർമാതാക്കൾ. സിനിമയിലെ ചില സുപ്രധാന സീനുകൾ ജപ്പാനിൽ ചിത്രീകരിക്കാനായിരുന്നു സുജീത്ത് തീരുമാനിച്ചത്. എന്നാൽ, ബജറ്റിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ ഹൗസ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ, സിനിമയുടെ ക്വാളിറ്റി ഉറപ്പാക്കാൻ ജപ്പാനിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന വാശിയിലായിരുന്നു സംവിധായകൻ.അദ്ദേഹത്തിന്റെ ആവശ്യത്തിന് പ്രൊഡക്ഷൻ ടീം വഴങ്ങാതെ വന്നതോടെയാണ് സുജീത്ത് തന്റെ സ്വന്തം ഡിഫൻഡർ വിൽക്കുകയും ആ പണം സിനിമയുടെ ജപ്പാനിലെ ചിത്രീകരണത്തിനായി മുടക്കുകയും ചെയ്തു. ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം ഡബ്ബിങ് നടക്കുമ്പോഴാണ് പവൻ കല്ല്യാൺ ഇക്കാര്യം അറിയുന്നത്. ഇതോടെ സംവിധായകന് കൈവിട്ടുപോയതിന് സമാനമായ വാഹനം വാങ്ങി നൽകാൻ തീരുമാനിക്കുകയായിരുന്നു. വൈകാതെ തന്നെ ഡിഫൻഡർ 110 എസ്‌യുവി വാങ്ങി സുജീത്തിന് സമ്മാനിക്കുകയും ചെയ്തു

Similar News