നടിയെ തോണ്ടിയും നുള്ളിയും ആരാധകർ. രാജാ സാബ് സിനിമ വീണ്ടും ചർച്ചയകുന്നു.
പ്രഭാസ് നായകനായ രാജ സാബ് എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ റിലീസിന് വന്ന നായികയെ ആണ് ആരാധകർ ഉപദ്രവിച്ചത്.;
പ്രഭാസ് നായകനായി എത്തുന്ന രാജാ സാബ് സിനിമയുടെ പ്രൊമോഷനിടെ നടി നിധി അഗർവാൾ ആൾക്കൂട്ടത്തിൽ അകപ്പെട്ടത് വലിയ വാർത്തയായിരുന്നു. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെട്ട് കാറിൽ കയറുന്ന നിധിയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ചിലർ സെൽഫി എടുക്കാനും നിധിയുടെ ദേഹത്ത് തൊടാനും ശ്രമിച്ചു. ആൾക്കൂട്ടത്തിലെല്ലാം പുരുഷന്മാരും ആയിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പോലീസ്.
ഹൈദരാബാദിലെ ലുലുമാളിൽ വച്ചായിരുന്നു സംഭവം. മാളിലേയും പരിപാടിയുടെ സംഘാടകർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുൻകൂർ അനുമതി എടുക്കാതെ പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് കേസ്.സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി അടക്കമുള്ളവർ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒരുകൂട്ടം പുരുഷന്മാർ കഴുതപ്പുലികളെക്കാൾ മോശമായി പെരുമാറുന്നുവെന്നാണ് ചിന്മയി പറഞ്ഞത്.
ബുധനാഴ്ച വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. രാജാ സാബിലെ രണ്ടാം ഗാനത്തിന്റെ റിലീസ് ഈവന്റ് ആയിരുന്നു മാളിൽ നടന്നത്. അഭിനേതാക്കളെ കാണാനായി വലിയ ജനക്കൂട്ടം തന്നെ ഇവിടെ തടിച്ചുകൂടി. പരിപാടി കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നിധി അഗർവാളിനെ എല്ലാവരും കൂടി പൊതിയുകയായിരുന്നു. പലരും സെൽഫി എടുക്കാനും അവരുടെ അനുവാദം ഇല്ലാതെ ദേഹത്ത് തൊടാനും ശ്രമിച്ചു. ഇതെല്ലാം ചെറുത്ത് തോൽപ്പിച്ച് ബൗൺസർന്മാർ അവരെ കാറിലേക്ക് കയറ്റുകയും ചെയ്തിരുന്നു. വിഷയത്തിൽ എങ്ങും വിമർശനം വരുന്നുണ്ടെങ്കിൽ നിധി അഗർവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.