സ്വപ്നം സാധിക്കാതെ ജീവൻ നഷ്ടമായ വി ആർ ബാലകൃഷ്ണൻ

നിരവധി പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ബാലു സ്വന്തമായി ഒരു സിനിമ എന്നാ ആഗ്രഹം ബാക്കി വെച്ചാണ് മരണപ്പെട്ടത്;

Update: 2025-12-19 13:54 GMT

സ്വന്തമായി ഒരു സിനിമ എന്ന ആഗ്രഹം ബാക്കി വെച്ചു ബാല സുബ്രഹ്മണ്യൻ മരണത്തിനു കീഴടങ്ങി ഭരതൻ, ലെനിൻ രാജേന്ദ്രൻ, ഹരിഹരൻ, ബ്ലെസ്സി തുടങ്ങിയ സംവിധായകരോടൊപ്പം 20 ചിത്രങ്ങളിലാണ് ബാലസുബ്രഹ്മണ്യൻ പ്രവർത്തിച്ചത്. ചെറുപ്പത്തിലേയുള്ള വായനശീലമാണ് സിനിമയിലേക്ക് എത്തിച്ചതെന്നും നിരന്തരമുള്ള സിനിമകാണൽ പിന്നീട് സിനിമ എങ്ങനെ രൂപപ്പെടുന്നു എന്നറിയുന്നതിനുള്ള ആകാംക്ഷയായെന്നും ബാലസുബ്രഹ്മണ്യൻ നേരത്തേ പറഞ്ഞിരുന്നു. സംവിധായകനാകണമെന്ന മോഹവുമായി നേരേ മദ്രാസിലേക്ക്‌ വണ്ടികയറി. സിനിമയിൽ അവസരം ചോദിച്ച്‌ നടക്കുന്നതിനിടയിലാണ് സംവിധായകൻ ഭരതനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ‘രതിനിർവേദം’ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ചു. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ‘ചാട്ട’, ‘താഴ്‌വാരം’, ‘ആരവം’, ‘സന്ധ്യമയങ്ങും നേരം’, ‘തകര’, ‘വൈശാലി’ എന്നീ ചിത്രങ്ങളിലും പ്രവർത്തിച്ചു.തന്നെ എക്കാലത്തും അത്ഭുതപ്പെടുത്തിയ എം.ടി. വാസുദേവൻനായരെന്ന എഴുത്തുകാരനെ ‘താഴ്‌വാരം’ എന്ന ചിത്രത്തിന്റെ സെറ്റിൽ കാണാനിടയായതിനെക്കുറിച്ച് എന്നുകാണുമ്പോഴും വാചാലനാകുമെന്ന് സുഹൃത്തും സംവിധായകനുമായ രാധാകൃഷ്ണൻ രാമശ്ശേരി ഓർക്കുന്നു. സഹസംവിധായകനായി സജീവമായതോടെ വല്ലപ്പോഴുംമാത്രമാണ് നാട്ടിലേക്ക്‌ വന്നുപോയിരുന്നത്.

ബ്ലെസി സംവിധാനംചെയ്ത ‘പ്രണയ’മായിരുന്നു സഹസംവിധായകനായി ജോലിചെയ്ത അവസാന ചിത്രം. 2015-നുശേഷമാണ് നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നെന്നും അതിനായി ഏറെ പരിശ്രമം നടത്തിയെങ്കിലും ഓരോരോ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. പാലക്കാട് പബ്ലിക് ലൈബ്രറിയിലെ വായനക്കൂട്ടായ്മയിലും സിനിമാപ്രദർശനങ്ങളിലും ചിറ്റൂർ പാഞ്ചജന്യം ചലച്ചിത്രമേളയിലും വി.ആർ. ബാലസുബ്രഹ്മണ്യൻ സ്ഥിരസ്സാന്നിധ്യമായിരുന്നു.

Similar News