പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച ദൂരം എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച അഭിപ്രായം
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം;
വിമല്‍ കുമാര്‍ സംവിധാനം ചെയ്ത പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രമാണ് 'ദൂരം'. സൈന യുട്യൂബ് ചാനലില്‍ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ദൂരം, പണവും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും തനിച്ചാകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ദൂരത്തിന്റെ രണ്ടാം ഭാഗമായ ദൂരം 2വിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുന്നു. ഹിറ്റ് സംവിധായകരായ വൈശാഖ്, അജയ് വാസുദേവ്, ഷാജി കൈലാസ്, വിഷ്ണു മോഹൻ, തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തുടങ്ങിയ പ്രമുഖരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.വിമല്‍ കുമാര്‍ തന്നെ രചനയും സംവിധാനവും നിർവഹിച്ച ദൂരം 2വിന്റെ സ്റ്റണ്ട് സൂപ്പർവിഷൻ ചെയ്തിരിക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കലൈ കിങ്സൺ ആണ്. ഹ്യൂസ്റ്റൺ, ടെക്സാസ് (USA) തുടങ്ങിയ വിദേശ ഇടങ്ങളിൽ ഷൂട്ട് ചെയ്ത സിനിമ അവിടുത്തെ പ്രാദേശിക കലാകാരന്മാരെ കൂടി ഉൾപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്. ആക്ഷനും സസ്പെൻസും നിറഞ്ഞ കഥ തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിൽ രണ്ട് ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി ഡബ്ബിംഗ് പൂർത്തീകരിച്ച ചിത്രം ആറ് വ്യത്യസ്ത ക്യാമറകൾവഴിയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.