ജന നായകൻ സോങ് കണ്ടത് മില്യൺ ആളുകൾ
ഇളയ ദളപതി വിജയ് അവസാനമായി അഭിനയിക്കുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ രണ്ടാം സിംഗിൾ ഗാനം യുട്യൂബിൽ താരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.;
തമിഴ് സൂപ്പർതാരം വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ഒരു പേരെ വരലാര്' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഈണം നൽകി, വിശാൽ മിശ്രയും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.അഭിനയജീവിതത്തോട് വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിലാണ് ചിത്രം ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ വിജയ് എത്തുന്നു എന്ന രീതിയിൽ ആണ് പോസ്റ്റാറുകളും മറ്റും വന്നിരിക്കുന്നത്.ഒന്ന് ഒരു നേതാവായും മറ്റൊന്ന് പോലീസ് ഓഫീസറായും.നേരത്തെ പുറത്തിറങ്ങിയ ആദ്യ സിംഗിളായ 'ദളപതി കച്ചേരി'ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് ഈ ഗാനവും എത്തുന്നത്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.