ആദ്യം ചിത്രം നൽകിയത് വെറുപ്പാർന്ന ഓർമ്മകൾ എന്ന് രാധിക ആപ്തെ

വാഹ് ലൈഫ് ഹോ തോ ഐസി”ആയിരുന്നു രാധികയുടെ ആദ്യ സിനിമ.ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അമൃത റാവു, അര്‍ഷദ് വാര്‍സി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.;

Update: 2025-12-20 17:30 GMT

തന്റെ സിനിമ കരിയറില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്  രാധിക ആപ്‌തെ.ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം കയ്യടി നേടിയ നടിയാണ് രാധികതന്റെ ജീവിതത്തിലും സിനിമ കരിയറിലും  നേരിടേണ്ടി വന്ന ചില  പ്രശ്നങ്ങൾ തുറന്നു പറയുകയാണ്.

നടി ആദ്യമായി അഭിനയിച്ച ചിത്രത്തിനെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ല എന്നും ആ ഓർമ്മകൾ മറക്കാൻ ആണ് ശ്രമിക്കുന്നത് എന്നും രാധിക പറഞ്ഞു.

“ വാഹ് ലൈഫ് ഹോ തോ ഐസി”ആയിരുന്നു രാധികയുടെ ആദ്യ സിനിമ.ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അമൃത റാവു, അര്‍ഷദ് വാര്‍സി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ പങ്കിട്ടത്.

''ചിത്രത്തിന് ഉണ്ടായിരുന്നത് വളരെ മോശം നിര്‍മാതാക്കളായിരുന്നു. അവര്‍ എനിക്ക് പ്രതിഫലം പോലും തന്നില്ല. ഞാനും അമ്മയും അവരോട് കരാറില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍, അവര്‍ ഊര്‍മിള മണ്ഡോദ്കര്‍ പോലും കരാറില്‍ ഒപ്പിടാറില്ല എന്നാണ് പറഞ്ഞത്. അവര്‍ ഒപ്പിട്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ അവര്‍ ഞങ്ങളോട് വളരെ മോശമായിട്ടാണ് പെരുമാറിയത്'' അതേസമയം സിനിമയുടെ സംവിധായകന്‍ മഹേഷ് മഞ്ജരേക്കര്‍ നല്ല വ്യക്തിയായിരുന്നുവെന്നും രാധിക പറയുന്നു.അത് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും രാധിക വ്യക്തമാക്കുന്നുണ്ട്. അന്നത്തെ അനുഭവം കാരണം പിന്നീട് താന്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ തയ്യാറായില്ലെന്നും രാധിക പറയുന്നു. പക്ഷെ പതിയെ രാധിക തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയും അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. ഇന്ന് രാജ്യാന്തര ശ്രദ്ധ നേടിയ നടികൂടിയാണ്  രാധിക ആപ്‌തെ.

Similar News