ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിക്കാൻ വന്ന തമിഴ് നടൻ പാർഥിപന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി മുൻകൂട്ടി നിശ്ചയിച്ച ദുബായ് യാത്ര റദ്ദാക്കി കൊച്ചിയിലേക്കെത്തിയ നടൻ പാർത്ഥിപൻ സോഷ്യൽമീഡിയയിൽ പങ്കു വെച്ച കുറിപ്പ് വൈറൽ ആകുകയാണ്.;
അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പ്രഖമുഖരാണ് എത്തിയത്. തെന്നിന്ത്യൻ സിനിമാലോകത്ത് നിന്നും നിരവധിപേർ എത്തിയിരുന്നു.ഇപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി മുൻകൂട്ടി നിശ്ചയിച്ച ദുബായ് യാത്ര റദ്ദാക്കി കൊച്ചിയിലേക്കെത്തിയ നടൻ പാർത്ഥിപൻ സോഷ്യൽമീഡിയയിൽ പങ്കു വെച്ച കുറിപ്പ് വൈറൽ ആകുകയാണ്.തനിക്ക് എവിടെയിരുന്നുവേണമെങ്കിലും അദ്ദേഹത്തിന് അനുശോചനം അറിയിക്കാമായിരുന്നെന്നും. എന്നാൽ, അവസാനമായൊന്ന് കാണണമെന്ന ആഗ്രഹത്തിലാണ് ഇത്രയും ദൂരം യാത്ര ചെയ്തതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. യാത്രാമധ്യേ തലനാരിഴയ്ക്കാണ് നാല് അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം കുറിച്ചരുന്നു.
രാത്രി 11 മണിക്ക് കൊച്ചിയിലെത്തി. എവിടെ താമസിക്കുമെന്ന് അറിയില്ലായിരുന്നു. ശ്രീനിവാസൻ സാറിന്റെ വീടിനടുത്ത് ഒരു ചെറിയ ഹോട്ടൽ കണ്ടെത്തി. സത്യത്തിൽ ഞാൻ ഇന്ന് ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ എവിടെയിരുന്നും അനുശോചനം അറിയിക്കാമായിരുന്നിട്ടും എന്തോ ഒന്ന് എന്നെ ഇങ്ങോട്ട് വലിച്ചടുപ്പിച്ചു. മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള വൻനിര അവിടെ ഉണ്ടായിരുന്നു. ഞാൻ ജീവിതത്തിൽ ഒരുപാട് സമ്പത്ത് കണ്ടിട്ടുണ്ട്, പക്ഷേ എന്റെ മുന്നിൽ അന്ന് ഉണ്ടായിരുന്നത് പണമല്ല, മറിച്ച് അഗാധമായ ബഹുമാനം അർഹിക്കുന്ന ശുദ്ധമായ ഒരു ആത്മാവായിരുന്നു.ആരും തിരിച്ചറിയാൻ വേണ്ടിയല്ല ഞാൻ വന്നത്. കയ്യിൽ കുറച്ച് മല്ലിപ്പൂക്കളുമായി എന്റെ പ്രിയ സുഹൃത്തിനെ കാണാൻ ഞാൻ എത്തി. ആരും എന്നെ കണ്ടില്ലെങ്കിലും പ്രപഞ്ചം അത് സാക്ഷ്യപ്പെടുത്തുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ 'എസ്കേപ്പ് ഫ്രം ഉഗാണ്ട'യിൽ എന്നോടൊപ്പം പ്രവർത്തിച്ച സംവിധായകൻ രാജേഷ് എന്നെ തിരിച്ചറിയുകയും സന്ദേശം അയക്കുകയും ചെയ്തു.