വിവാദങ്ങൾക്കൊടുവിൽ ക്രിസ്മസ് റിലീസിന് ഒരുങ്ങി ഷൈൻ നിഗം ചിത്രം ഹാൽ
ഷെയ്ൻ നിഗം നായകനായ 'ഹാൽ' ഒട്ടേറെ വിവാദങ്ങൾക്കൊടുവിൽ പ്രേക്ഷകരിലേക്കെത്തുകയാണ്. യുഎ 16+ സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം ക്രിസ്മസ് റിലീസിന് തയ്യാർ എടുക്കുകയാണ്.;
കോഴിക്കോട് : വിവാദങ്ങൾക്ക് ഒടുവിൽ ഷൈൻ നിഗം മൂവി ഹാൽ നാളെ തിയേറ്ററിലേക്ക്.വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ തയ്യാറായ ചിത്രത്തിലെ ചില സീനുകൾ വെട്ടി മാറ്റണം എന്ന ആവശ്യം സെൻസർ ബോർഡ് ഉന്നയിച്ചതിടെ ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ചിത്രത്തിൽ ബീഫ് കഴിക്കുന്ന രംഗം ഉൾപ്പടെ 16 ഇടങ്ങളിൽ സെൻസർ ബോർഡ് കട്ട് പറഞ്ഞിരുന്നു.സെൻസർ ബോർഡിൻറെ ഈ നീക്കത്തിനെതിരെ ചിത്രത്തിൻറെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ 16 ഇടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്.
എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്താലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാർ 'ഹാൽ' സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷൻ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം