നുണക്കുഴി കാരണം പടം നഷ്ടമായെന്ന് സിദ്ധി ഇദ്നാനി
ഞാന്‍ കരയുമ്പോള്‍ നുണക്കുഴി കാണും. ഇത് സംവിധായകര്‍ക്ക് ഇഷ്ടമാകില്ല. അവര്‍ക്ക് കരയേണ്ട സീനില്‍ ഞാന്‍ ചിരിക്കുന്നതായി തോന്നും;
നുണക്കുഴിയും ചിരിയുമായി ആരാധകരുടെ മനസ്സ് കീഴടക്കിയ തെലുങ്കു താരമാണ് സിദ്ധി ഇദ്‌നാനി. എന്നാല്‍ അതേ നുണക്കുഴി കാരണം താന്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. 'രെട്ട തല' എന്ന ചിത്രത്തിന്‍റെ പ്രമോഷനിടക്കാണ് താരം തന്‍റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചത്.
നുണക്കുഴിയെക്കുറിച്ചുള്ള ചോദ്യത്തിന് അതാണ് സിദ്ധിയിലെ ആകര്‍ഷണമെന്ന് സഹതാരം അരുണ്‍ വിജയ് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധി നുണക്കുഴി തനിക്ക് പ്രശംസ മാത്രമല്ല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ടെന്ന് വ്യക്തമാക്കിയത്. 'നുണക്കുഴിയുടെ പേരില്‍ ആളുകള്‍ എന്നെ പ്രശംസിക്കാറുണ്ട്, എന്നാല്‍ ചിലപ്പോഴൊക്കെ ഇതൊരു പ്രശ്നമാകാറുണ്ട്. ഞാന്‍ കരയുമ്പോള്‍ നുണക്കുഴി കാണും. ഇത് സംവിധായകര്‍ക്ക് ഇഷ്ടമാകില്ല. അവര്‍ക്ക് കരയേണ്ട സീനില്‍ ഞാന്‍ ചിരിക്കുന്നതായി തോന്നും. ഞാന്‍ അവര്‍ക്ക് ഞാന്‍ ചിരിക്കുകയല്ല കരയുകയാണെന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരും. എന്‍റെ കൈയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും' എന്നായിരുന്നു സിദ്ധിയുടെ മറുപടി. തമിഴിലും തെലുങ്കിലും ചെയ്ത കഥാപാത്രങ്ങളെക്കാള്‍ സിദ്ധിയെ മലയാളിക്ക് പരിചയപ്പെടുത്തിയത് 'ദ കേരള സ്റ്റോറി' എന്ന വിവാദസിനിമയാണ്. ചിത്രത്തിൽ ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രത്തെയാണ് സിദ്ധി അവതരിപ്പിച്ചത്. ഹിന്ദിയിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.ജമ്പ ലക്കിടി പമ്പ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിദ്ധി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രം ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം. വെന്തു തനിന്ത്ത് കാട് എന്ന ഗൗതം മേനോന്‍ ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള ചുവടുവെയ്പ്പ്.