തിയേറ്ററിൽ തകർന്ന് വൃഷഭ
മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ കന്നഡ ചിത്രമാണ് വൃഷഭ .ചിത്രം മലയാളം തമിഴ് തെലുഗു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു.;
ഇന്ന് ഡിസംബർ 25 ന് റിലീസ് ചെയ്ത കന്നഡ മലയാളം ഡബ്ബിങ് ചിത്രമാണ് വൃഷഭ.ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്.ഇപ്പോഴിത തിയേറ്ററിൽ എട്ട് നിലയിൽ പൊട്ടിയിരിക്കുകയാണ് ചിത്രം.ആദ്യ ഷോ കഴിഞ്ഞതോടെ വളരെ നെഗറ്റീവ് റിവ്യൂ ആണ് എത്തുന്നത്.ചിത്രത്തിന്റെ തിരക്കഥ സംവിധാനം എന്നിവ പോരാ എന്നും ,ചിത്രത്തിൽ ഉപയോഗിച്ച ഗ്രാഫിക്ക് സീനുകൾ എല്ലാം വളരെ മോശം ആയിരുന്നു എന്നായിരുന്നു അഭിപ്രായം.നന്ദ കിഷോർ ആണ് ചിത്രത്തിന്റെ സംവിധാനം.ചിത്രം അച്ഛൻ മകൻ തമ്മിലുള്ള സ്നേഹ ബന്ധത്തെക്കുറിച്ചാണ് പറയുന്നത്.ഇതിനിടയിൽ പുനർജ്ജന്മത്തെയും ഭക്തിയെയും കൂട്ടി കലർത്തി ഒരു അവിയൽ ചിത്രമാക്കി മാറ്റി.ഇതിനു മുൻപും പല പുനർജ്ജന്മ കഥകൾ വന്നിട്ട് ഉണ്ടെങ്കിലും അതിലെ ക്വാളിറ്റി പോലും വൃഷഭക്ക് സ്വന്തമാക്കാൻ സാധിച്ചില്ല എന്ന് പറയാം.ഇതിനു മുൻപ് മോഹൻലാൽ കന്നഡയിൽ അഭിനയിച്ച കണ്ണപ്പ എന്ന ചിത്രവും വലിയ പരാജയം ആയിരുന്നു.