ക്രിസ്മസ് റിലീസ് ചിത്രങ്ങൾ
ഡിസംബർ 25 ന്. തിയേറ്റർ റിലീസ് ചെയ്ത ചിത്രങ്ങൾ;
ഇന്ന് ക്രിസ്മസ് ദിനത്തിൽ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്.
വൃഷഭ (Vrusshabha): മോഹൻലാൽ നായകനായി എത്തുന്ന കന്നഡ മലയാളം ഡബ്ബിങ് മൂവിയാണ് റിഷഭ ഇതൊരു ബിഗ് ബഡ്ജറ്റ് ഒരു പാൻ-ഇന്ത്യൻ ആക്ഷൻ ഡ്രാമയാണ്.
അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയോടെപ്പം പുനർജ്ജന്മവും ഭക്തിയുമെല്ലാം കൂട്ടി ചേർത്താണ് സിനിമയുടെ തിരക്കഥ.ചിത്രത്തിന് വളരെ മോശം അഭിപ്രായം ആണ് ഇപ്പോൾ ലഭിക്കുന്നത്.
സർവം മയം
ഒരു നീണ്ട ഇടവേളക്ക് ശേഷം നിവിൻ പോളി നായകൻ ആയെത്തുന്ന മലയാള ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സർവ്വം മായ.ഒരു നിരീശ്വരവാദിയായ ചെറുപ്പക്കാരന് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് പൂജകർമ്മങ്ങൾ ചെയ്യേണ്ടിവരുമ്പോഴുണ്ടാവുന്ന നിസ്സഹായത വളരെ സ്വഭാവികമായാണ് നിവിൻ അവതിരിപ്പിച്ചിരിക്കുന്നത്.
ഹാൽ
വളരെ വലിയ വിവാദങ്ങൾക്ക് ശേഷം ഇന്ന് തിയേറ്റർ റിലീസ് ചെയ്ത മറ്റൊരു ചിത്രമാണ് ഹാൽ. പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.ഷെയ്ൻ നിഗം നായകനായ ബിഗ് ബജറ്റ് സിനിമയിൽ നിന്ന് 20ഓളം ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന 'ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’, ‘ആഭ്യന്തര ശത്രുക്കൾ’, ‘ഗണപതിവട്ടം’ അടക്കമുള്ള സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. സാംസ്കാരിക സംഘടനകളെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ഈ രംഗങ്ങളെന്നാണ് സെൻസർ ബോർഡിന്റെ അഭിപ്രായം. ചിത്രത്തിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നാണ് മറ്റൊരു പ്രധാന നിർദേശം.
മിണ്ടിയും പറഞ്ഞും
അമേരിക്കൻ എഴുത്തുകാരനായ ഒ.ഹെൻറിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിണ്ടിയും പറഞ്ഞും സിനിമ ഒരുക്കിയത്. ചെറുകഥ വായിച്ചവസാനിപ്പിക്കും പോലെ മനോഹരമായൊരു ഫീൽ ഗുഡ് സിനിമാനുഭവമാണ് ‘മിണ്ടിയും പറഞ്ഞും’ നൽകുന്നത്. മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിച്ചെത്തിയ പ്രണയജോടികളായി എത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ അരുൺ ബോസ് ചിത്രത്തിനുണ്ട്. അമേരിക്കൻ എഴുത്തുകാരനായ ഒ.ഹെൻറിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിണ്ടിയും പറഞ്ഞും സിനിമ ഒരുക്കിയത്. ചെറുകഥ വായിച്ചവസാനിപ്പിക്കും പോലെ മനോഹരമായൊരു ഫീൽ ഗുഡ് സിനിമാനുഭവമാണ് ‘മിണ്ടിയും പറഞ്ഞും’ നൽകുന്നത്. മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിച്ചെത്തിയ പ്രണയജോടികളായി എത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ അരുൺ ബോസ് ചിത്രത്തിനുണ്ട്.
തമിഴ് ചിത്രം
സിറൈ
ഒരു പോലീസ് പ്രൊസീജറൽ ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആംഡ് റിസർവ് പോലീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കതിരവൻ (വിക്രം പ്രഭു) എന്ന ഉദ്യോഗസ്ഥൻ, പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന ഡ്യൂട്ടി (Court Escort) ചെയ്യുന്ന ആളാണ് [00:47]. അബ്ദുൽ എന്ന വിചാരണത്തടവുകാരനെ വെല്ലൂരിൽ നിന്ന് ശിവഗംഗ കോടതിയിലേക്ക് കൊണ്ടുപോകുന്ന യാത്രയും അതിനിടയിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം [01:08]. വിക്രം പ്രഭുവിന്റെ തന്നെ മുൻ ചിത്രമായ 'ടാണാക്കാരൻ' (Taanakkaran) എന്ന സിനിമയുടെ ഒരു സ്പിരിച്വൽ സീക്വൽ പോലെ ഈ ചിത്രത്തെ കണക്കാക്കാം
രെട്ട തല
അരുൺ വിജയ് ഇരട്ട വേഷത്തിൽ (ഡബിൾ റോൾ) എത്തുന്ന ചിത്രമാണിത്. സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ എന്നിവരാണ് നായികമാർ. ഏറെക്കാലത്തിന് ശേഷം അരുൺ വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ കാത്തിരുന്നത്.
അരുൺ വിജയിന്റെ ആക്ഷൻ പ്രകടനങ്ങളും സ്റ്റൈലിഷ് ആയ അവതരണവും ഇഷ്ടപ്പെടുന്നവർക്ക് 'രെട്ട തല' ഒരു തവണ കാണാവുന്ന ചിത്രമാണ്. വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു എന്റർടൈനർ എന്ന നിലയിൽ ചിത്രം മോശമല്ല.