തിയേറ്ററിൽ ശ്രദ്ധ നേടി സർവ്വം മായ
നിവിൻ പോളി ഏറെ നാളിനു ശേഷം നായകനായി എത്തുന്ന ചിത്രം ആണ് സർവ്വം മായ;
പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്
കുട്ടികള്‍ക്ക് പോലും ആസ്വദിക്കാന്‍ കഴിയുന്ന സിനിമ. എവിടെ നിവിന്റെ കോമഡി സിനിമകള്‍ എന്ന് ചോദിക്കുന്നവര്‍ക്കാണ് ഇത് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞിരുന്നു. അത് സത്യമായി!