ഭൂതവും നിധിയും കണ്ട് മലയാള സിനിമ വെറുക്കരുത്
ഒരു നിഗൂഢമായ നിധിയെ തേടിയുള്ള യാത്രയും അതിനിടയിൽ സംഭവിക്കുന്ന അമാനുഷിക കാര്യങ്ങളുമാണ് ഈ സിനിമയുടെ പ്രമേ;
കേരളത്തിലെ ഒരു പുരാതന തറവാടും അവിടെ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു നിധിയുമാണ് കഥയുടെ കേന്ദ്രബിന്ദു. ആ നിധി സ്വന്തമാക്കാൻ എത്തുന്ന ഒരു കൂട്ടം ആളുകളും, ആ നിധിക്ക് കാവലിരിക്കുന്ന ഒരു അദൃശ്യ ശക്തിയും (ഭൂതം) തമ്മിലുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. കേവലം ഒരു പ്രേതകഥ എന്നതിലുപരി, മനുഷ്യന്റെ അത്യാഗ്രഹവും അതിന്റെ പരിണതഫലങ്ങളും സിനിമ ചർച്ച ചെയ്യുന്നു.
അനൂപ്, ധർമ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പട്ടാളം എന്നു വിളിക്കുന്ന റിട്ടേർഡ് പട്ടാളക്കാരൻ ഗിരീശൻ തന്റെ റിട്ടേർമെന്റ് മുഴുവൻ ഇൻവെസ്റ്റ് ചെയ്ത് ഒരു ഹോംസ്റ്റേ പണിയുന്നു. പക്ഷേ ഒരു മരണം നടന്നതോടെ ഹോംസ്റ്റേയിൽ പ്രേതം ഉണ്ടെന്നുള്ള കഥ നാട്ടിൽ പാട്ടാവുന്നു. ഹോംസ്റ്റേ പൂട്ടിയതോടെ കടത്തിലാകുന്ന ഗിരീശൻ അനൂപിന് ഹോംസ്റ്റേയുടെ ഒരു ഭാഗം ടൂ വീലർ വർക്ക്ഷോപ്പ് നടത്തുവാൻ വാടകയ്ക്ക് നൽകുന്നു. ജോലിയുടെ വേഗതയ്ക്ക് ഹോംസ്റ്റേയുടെ ഒരു മുറിയിലേക്ക് താമസം മാറിയ മൂവർസംഘത്തിന് പ്രേതകഥ നാട്ടുകാരുടെ ഭാവന മാത്രമാണ് എന്ന കാര്യം വ്യക്തമായി.
ഈ ഹോംസ്റ്റേയിൽ ആൽബം ഷൂട്ടിങ്ങിനായി 5 പെൺകുട്ടികൾ എത്തുന്നതോടെ കഥയുടെ ഗതിമാറുന്നു. അവിടെ വെച്ച് മരണം നടന്ന മുറിയിൽ 4 പേരും മറ്റൊരു മുറിയിൽ ഒരു പെൺകുട്ടി ഒറ്റയ്ക്കും ഉറങ്ങാനായി പോകുന്നു. രാത്രിയിൽ ഒറ്റയ്ക്ക് കിടന്ന പെൺകുട്ടി വലിയ അലർച്ചയോടെ മുറിയ്ക്ക് പുറത്തേക്ക് ഓടി ഇറങ്ങുന്നു. മരണം നടന്ന മുറിയിലല്ല ആ പെൺകുട്ടി കിടന്നത്, പിന്നെന്തിനാണ് അവൾ പേടിച്ചലറിയത്. ഇതിനുള്ള ഉത്തരമാണ് ചിത്രം നൽകുന്നത്.
നെഗറ്റീവ് വശങ്ങൾ
ചിലയിടങ്ങളിൽ കഥയുടെ ഒഴുക്ക് സാവധാനത്തിലാണെന്ന് തോന്നാം. മുൻപ് കണ്ടിട്ടുള്ള പല ഹൊറർ സിനിമകളിലെയും ക്ലീഷേ രംഗങ്ങൾ ഇവിടെയും ആവർത്തിക്കുന്നുണ്ട്.കൂടാതെ അമാനുഷിക രംഗങ്ങളിലെ ഗ്രാഫിക്സ് കുറച്ചുകൂടി നിലവാരമുള്ളതാക്കാമായിരുന്നു.അഭിനേതാക്കൾ എല്ലാം തന്നെ മോശം പ്രകടനം ആയിരുന്നു.
തിരക്കഥ ഒട്ടും ശക്തവുമല്ല.