രസകരമായ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി

ഓടിടി റിലീസിനു ശേഷം കൂടുതൽ ആളുകൾ കണ്ട ചിത്രമാണ് മിഡിൽ ക്ലാസ്സ്‌ ഫാമിലി.വളരെ രസകരമായ ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്.;

Update: 2025-12-25 17:45 GMT

 2025- നവംബറിൽ പുറത്തിറങ്ങിയ തമിഴ് ഫീൽ ഗുഡ് ഫാമിലി ചിത്രമാണ്  'മിഡിൽ ക്ലാസ് ഫാമിലി'.ചിത്രം ഡിസംബർ 24 ന് സീ 5ൽ ഓടിടി റിലീസ് ചെയ്തിരുന്നു.ഒരു സാധാരണ ഇടത്തര കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത്. കുടുംബം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ, സഹോദരങ്ങൾ തമ്മിലുള്ള ബന്ധം, വിവാഹം, ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികൾ എന്നിവയെല്ലാം ഇതിവൃത്തമാകുന്നു. കുടുംബത്തിലെ മുതിർന്ന വ്യക്തികൾ നേരിടുന്ന സമ്മർദ്ദങ്ങളും യുവാക്കളുടെ സ്വപ്നങ്ങളും തമ്മിലുള്ള സംഘർഷമാണ് ചിത്രം പറയുന്നത്.ആദ്യ പകുതി കുറച്ച് സാവധാനത്തിലാണ് സഞ്ചരിക്കുന്നത് പിന്നീട് സിനിമ അതിന്റെ ഓളത്തിലേക്ക് കടക്കും.കിഷോർ മുത്തു രാമ ലിംഗം സംവിധാനം ചെയ്ത ചിത്രത്തിൽ മുനിഷ് കാന്ത്  ,വിജയലക്ഷ്മി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.തമിഴ് ചിത്രങ്ങളിൽ ഒരുപാട് കോമഡി കഥാപത്രങ്ങൾ അവതരിപ്പിച്ച മുനിഷ് കാന്ത് നായകൻ ആയി എത്തുന്ന ചിത്രം കൂടിയാണ് ഇത്.ഒരു പട്ടണത്തിന്റെ പാപ ഭാരത്തിൽ നിന്ന് ഗ്രാമത്തിൽ എത്താൻ കൊതിക്കുന്ന ഭർത്താവും,പട്ടണത്തിൽ സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഭാര്യയും.ഇവർക്കിടയിലെ രസകരമായ സംഭവങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും പടത്തെ വളരെ മികച്ചതാക്കി.ശക്തമായ ഇരു തിരക്കഥ ചിത്രത്തിന് ഉണ്ടായിരുന്നു.അഭിനേതാക്കളും നന്നായി അവരുടെ ഭാഗങ്ങൾ കൈകാര്യം ചെയ്തു.കുടുംബത്തോടൊപ്പം സമാധാനമായി കണ്ടിരിക്കാവുന്ന ഒരു മനോഹരമായ ചിത്രമാണ് 'മിഡിൽ ക്ലാസ് ഫാമിലി'. വലിയ മാസ്സ് രംഗങ്ങളോ ആക്ഷനോ ചിത്രത്തിൽ ഇല്ല .

കിഷോർ മുത്തു രാമ ലിംഗം
മുനിഷ് കാന്ത്, വിജയ ലക്ഷ്മി
Posted By on25 Dec 2025 11:15 PM IST
ratings

Similar News