പൊട്ട ഗ്യാങ് അഥവാ രജനി ഗ്യാങ്
തമിഴിൽ നിന്ന് ഡിസംബറിൽ 24 ഓടിടി റിലീസ് ചെയ്ത രജനി ഗ്യാങ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ;
നവാഗതനായ രജനി കിഷനെ നായകനാക്കി രമേശ് ഭാരതി സംവിധാനം ചെയ്ത് തമിഴ് ചിത്രം ആണ് രജനിഗ്യാങ്.എം.എസ്. രമേശ് ഭാരതി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം കോമഡിക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ലോജിക് നോക്കാതെ പ്രേക്ഷകരെ ചിരിപ്പിക്കാൻ അദ്ദേഹം കോമഡി താരങ്ങളെ വളരെയധികം ആശ്രയിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ എഴുതുന്നതിൽ സംവിധായകൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, സിനിമ കുറച്ചു കൂടി നന്നാകുമായിരുന്നു.
പരസ്പരം പ്രണയിക്കുന്ന രജനി കിഷനും ദ്വിവികയും വീട്ടുകാരിൽ നിന്നും രക്ഷപ്പെട്ട് വിവാഹം കഴിക്കാനായി ഇറങ്ങിത്തിരിക്കുന്നു. യാത്രാമധ്യേ മുനിഷ്കാന്ത് തന്റെ കാറിൽ ഇവർക്ക് ലിഫ്റ്റ് നൽകുന്നു. പോകുന്ന വഴിയിൽ കൽക്കി എന്ന കള്ളനും അതേ കാറിൽ കയറുന്നു. രാത്രിയിൽ അവർ ഒരിടത്തേക്ക് യാത്ര തിരിക്കുമ്പോൾ, പല കാരണങ്ങളാൽ വിവിധ സംഘങ്ങൾ അവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
യാത്രയ്ക്കിടയിൽ രജനി കിഷനും ദ്വിവികയും വിവാഹിതരാകുന്നു. അതുവരെ ഒരു കോമഡി സിനിമയായി നീങ്ങിയ ചിത്രം, ആ വിവാഹത്തിന് ശേഷം അപ്രതീക്ഷിതമായി മറ്റൊരു ഗണത്തിലേക്ക് (Genre) മാറുന്നു. ആ മാറ്റം എന്താണെന്നുള്ളതാണ് സിനിമ.ചിത്രത്തിലെ നായകൻ രജനി കിഷൻ ഒരു കോമഡി സിനിമയ്ക്ക് അനുയോജ്യമായ മുഖമാണ്. ആക്ഷൻ, പ്രണയം, കോമഡി എന്നിവയിലെല്ലാം തന്റെ ആദ്യ സിനിമയുടെ പേടിയില്ലാതെ അദ്ദേഹം മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്.കോമഡിക്ക് പ്രാധാന്യം നൽകിയ സിനിമയാണെങ്കിലും, പല തമാശകളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നവയാണ്.മുനിഷ്കാന്തിന്റെ സ്ഥിരം ശൈലിയിലുള്ള ഭാവങ്ങളും പ്രകടനവും മുനിഷ്കാന്തിന്റെ വേഷത്തെ വിരസമാക്കുന്നുണ്ട്.കൂടാതെ സിനിമയുടെ എഡിറ്റിംഗിൽ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. പല രംഗങ്ങളും അനാവശ്യമായി നീണ്ടുപോകുന്നത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.യുക്തിക്ക് നിരക്കാത്ത കാര്യങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്നു വരില്ല.ചുരുക്കത്തിൽ, കോമഡി എഴുത്തിൽ (Writing) കുറച്ചുകൂടി ആഴമുണ്ടായിരുന്നെങ്കിൽ ഈ സിനിമ കൂടുതൽ മികച്ചതാകുമായിരുന്നു.