സോഷ്യൽ മീഡിയയിൽ ചർച്ചയായി യാഷ് ചിത്രം ടോക്സിക്ക്
മലയാളി നടി ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്.യാഷിന്റെ ജന്മ ദിനത്തിൽ പുറത്തിറക്കിയ ടീസർ ആണ് ഇപ്പോൾ ചർച്ചയാകുന്നത്;
സൂപ്പർതാരം യഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' വമ്പൻ അപ്‌ഡേറ്റ് പുറത്തുവന്നിരുന്നു. ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസറാണ് പുറത്തുവന്നത്. സ്റ്റൈലിഷ് ടീസറിൽ സിനിമാ ആരാധകർ വലിയ ചർച്ചയാക്കി. പിന്നാലെ, യഷിനൊപ്പം ടീസറിൽ പ്രത്യക്ഷപ്പെട്ട നടി ആരാണെന്ന് തിരയുകയാണ് ആരാധകർ.ശ്മശാനത്തിൽ നടക്കുന്ന സംഘർഷഭരിതമായ ശവസംസ്‌കാര രംഗമാണ് ഗ്ലിംപ്‌സിൽ കാണാൻ കഴിയുന്നത്. ഇവിടേക്ക് സ്റ്റൈലിഷ് ആയിട്ടായിരുന്നു യഷിന്റെ എൻട്രി. യഷിന്റെ എൻട്രിയിൽ ഒപ്പമുണ്ടായിരുന്ന ബോൾഡ് പ്രകടനം കാഴ്ചവെച്ച നടിയാരാണെന്നായിരുന്നു ആരാധകരുടെ അന്വേഷണം.ഗ്ലിംപ്‌സിലുള്ളത് യുക്രേനിയൻ- അമേരിക്കൻ നടി നതാലി ബേൺ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവർ മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ്. ദ എക്‌സ്പാൻഡബിൾസ് 3, ഡൗൺഹിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഇവർ.യുക്രെയ്‌നിലെ കീവിലായിരുന്നു താരത്തിന്റെ ജനനം. മോഡലിങ്ങിലൂടെ ഹോളിവുഡിലെത്തി ശ്രദ്ധേയ സാന്നിധ്യമായി. നാലുഭാഷകൾ കൈകാര്യംചെയ്യുന്ന ഇവർ ആയോധനകലയിലും പരിശീലനം നേടിയിട്ടുണ്ട്.