തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യ, സായ് പല്ലവി, ധനുഷ്, വിക്രം, വിജയ് സേതുപതി, നയൻതാര എന്നിവർ പുരസ്കാര പട്ടികയിൽ മുന്നിലെത്തി
സംവിധാന വിഭാഗത്തിൽ ലോകേഷ് കനകരാജ് തന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 2017-ലെ ചിത്രമായ 'വിക്രം വേദ' മികച്ച ചിത്രത്തിനുള്ള രണ്ടാം സ്ഥാനവും, '96' മൂന്നാം സ്ഥാനവും കരസ്ഥമാക്കി
തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സൂര്യ, സായ് പല്ലവി, ധനുഷ്, വിക്രം, വിജയ് സേതുപതി, നയൻതാര എന്നിവർ പുരസ്കാര പട്ടികയിൽ മുന്നിലെത്തി. വ്യാഴാഴ്ചയാണ് തമിഴ്‌നാട് സർക്കാർ സിനിമ-ടെലിവിഷൻ മേഖലകളിലെ മികവിനുള്ള ഈ പുരസ്കാരങ്ങൾ പുറത്തുവിട്ടത്. വിക്രം, ധനുഷ്, നയൻതാര, വിജയ് സേതുപതി, സൂര്യ, ആര്യ, കാർത്തി, സായ് പല്ലവി, പാർത്ഥിപൻ, കീർത്തി സുരേഷ്, ജ്യോതിക എന്നിവർ അതത് വർഷങ്ങളിലെ മികച്ച നടൻ, നടി പുരസ്കാരങ്ങൾ സ്വന്തമാക്കി.
സംവിധാന വിഭാഗത്തിൽ ലോകേഷ് കനകരാജ് തന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 2017-ലെ ചിത്രമായ 'വിക്രം വേദ' മികച്ച ചിത്രത്തിനുള്ള രണ്ടാം സ്ഥാനവും, '96' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ധനുഷ് നായകനായ 'അസുരൻ' മികച്ച ചിത്രത്തിനുള്ള ഒന്നാം സ്ഥാനവും 'കർണ്ണൻ' മറ്റൊരു വർഷത്തെ മൂന്നാം സ്ഥാനവും നേടി. സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളിൽ സൂര്യയുടെ 'ജയ് ഭീം' (2021) ഒന്നാം സ്ഥാനവും, സായ് പല്ലവിയുടെ 'ഗാർഗി' (2022) മികച്ച ചിത്രത്തിനുള്ള പുരസ്കാരവും നേടി. 'ഗാർഗി'യുടെ സംവിധായകൻ ഗൗതം രാമചന്ദ്രനാണ് മികച്ച സംവിധായകൻ.
2014 മുതൽ 2022 വരെയുള്ള ടെലിവിഷൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. 'അഴകി', 'രോമാപുരി പാണ്ഡ്യൻ', 'രാമാനുജർ', 'നന്ദിനി', 'ചെമ്പരത്തി', 'എതിർ നീച്ചൽ', 'രാസാത്തി', 'പൂവേ പൂച്ചൂടവാ' എന്നീ പരമ്പരകൾ വിവിധ വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടി. രാധിക ശരത്കുമാർ, വാണി ഭോജൻ, നീലിമ റാണി, സാങ്കവി, രേവതി, രേഷ്മ, ഷബാന ഷാജഹാൻ, ഗബ്രിയേല സെല്ലസ്, ചൈത്ര എന്നിവർ മികച്ച നടിമാരായി.