സർവ്വം മായ ഇനി ott യിൽ കാണാം

നിവിൻ പോളി നായകനായി എത്തി കഴിഞ്ഞ വർഷം വൻ വിജയമായ സർവ്വം മായ ഇപ്പോൾ ott റിലീസ് ചെയ്തിരിക്കുകയാണ്

Update: 2026-01-30 10:09 GMT

കഴിഞ്ഞ വർഷം ഇറങ്ങി വലിയ വിജയം നേടിയ നിവിൻ പോളി ചിത്രമാണ് സർവ്വം മായ. ഇപ്പോൾ ഇതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ സർവ്വംമായ  ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് . വലിയൊരു തുകയ്ക്കാണ് ഈ ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ.അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വീടു വിട്ടു താമസിക്കുന്ന പ്രഭേന്ദു (നിവിൻ പോളി) ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തുന്നതും തുടർന്ന് ചില അസ്വാഭാവികമായ അനുഭവങ്ങൾ പ്രഭേന്ദുവിന് ഉണ്ടാവുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ  അഖിൽ  സത്യൻ ഒരുക്കിയ ഈ ഹൊറർ-കോമഡി വിരുന്നിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, റിയ ഷിബു എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിനു ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ.

അഖിൽ സത്യൻ
നിവിൻ പോളി, അജു വർഗീസ്
Posted By on30 Jan 2026 3:39 PM IST
ratings

Similar News