പരം സുന്ദരി എന്ന ചിത്രത്തിൽ കാമിയോ വേഷം ചെയ്ത പ്രിയ വാര്യരെ, പടം ഇല്ലാത്തത് കൊണ്ട് ജൂനിയർ ആർടിസ്റ്റ് ആയി മാറിയോ എന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം
'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ പി വാര്യർ. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ തെന്നിന്ത്യയൊന്നാകെ നിരവധി ആരാധകരെ സൃഷ്ടിക്കാനും പ്രിയയ്ക്കായിരുന്നു
'ഒരു അടാർ ലവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ പി വാര്യർ. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ തെന്നിന്ത്യയൊന്നാകെ നിരവധി ആരാധകരെ സൃഷ്ടിക്കാനും പ്രിയയ്ക്കായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലും അരങ്ങേറ്റം കുറിച്ച പ്രിയ മോഡലിലിങ്ങിലും സജീവമാണ്.അടുത്തിടെ ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ പരം സുന്ദരി എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ പ്രിയ വാര്യർ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയായിരുന്നു. 'സ്റ്റാർ വാല്യൂ ഉണ്ടായിട്ടും, ജൂനിയർ ആർട്ടിസ്റ്റ് റോൾ ചെയ്യാൻ പ്രിയ വാര്യർ കാണിച്ച മനസ്സ് അഭിനന്ദാർഹമാണ്' എന്ന തരത്തിലായിരുന്നു അന്ന് പരം സുന്ദരിയിലെ പ്രിയയുടെ രംഗങ്ങൾ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ താൻ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അല്ല ആ സിനിമയുടെ ഭാഗമായത് എന്നാണ് പ്രിയ പറയുന്നത്.ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുന്നത് എന്തോ വളരെ നാണക്കേടുള്ള കാര്യം പോലെയാണ് ആളുകൾ പറയുന്നതെന്നും, തനിക്ക് അതിൽ പ്രത്യേകിച്ച് അങ്ങനെ വലിയ പ്രശ്നമൊന്നും തോന്നുന്നില്ലെന്നും പറഞ്ഞ പ്രിയ, പരം സുന്ദരിയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല താൻ പോയതെന്നും, ആ സിനിമയുടെ ഭാഗമായിരുന്നു താനെന്നും കൂട്ടിച്ചേർത്തു.