ധനുഷുമായുള്ള വിവാഹകാര്യത്തിൽ വ്യക്തത വരുത്തി മൃണാൾ,ധനുഷ് തനിക്ക് സഹോദരനെ പോലെ,വിവാഹ കാര്യം വ്യാജമായി ആരോ കെട്ടി ചമച്ചത് എന്ന് താരം

തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് ധനുഷിനോട് മൃണാള്‍ അടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വിവാഹം ഉടനുണ്ടാവില്ലെന്ന് സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു

Update: 2026-02-03 13:47 GMT

തമിഴ് സൂപ്പര്‍ താരം ധനുഷിനെ വാലന്‍റൈന്‍സ് ദിനത്തില്‍ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രണയത്തെ കുറിച്ച് വാചാലയായി താരസുന്ദരി മൃണാള്‍ താക്കൂര്‍. ഫില്‍മിഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രണയം അതിമനോഹരമായ വികാരമാണെന്നും പ്രപഞ്ചത്തിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്നും മൃണാള്‍ പറയുന്നു. 'കുറേക്കൂടി നല്ല മനുഷ്യരായി മാറാന്‍ പ്രണയം സഹായിക്കും. സത്യം പറഞ്ഞാല്‍ നമ്മുടെയെല്ലാം ഉള്ളില്‍ ബാല്യകാലത്തേറ്റ നൊമ്പരങ്ങളെപ്പോലും അത് മായ്ച്ചുകളയും. ലോകത്തേറ്റവും മനോഹരമായത് പ്രണയമാണ്. എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും അനുഭവിക്കാനും കഴിയട്ടെ'യെന്നാണ് തന്‍റെ പ്രാര്‍ഥനയെന്നും അവര്‍ വ്യക്തമാക്കി.

പ്രണയത്തില്‍ ആരാണ് ഏറ്റവുമധികം അലിഞ്ഞുപോകുന്നതെന്ന ചോദ്യത്തിന് പ്രണയത്തിലായിരിക്കുമ്പോള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യര്‍ സ്നേഹിക്കുകയാണെന്നായിരുന്നു താരത്തിന്‍റെ മറുപടി. സ്നേഹത്തെ സ്വീകരിക്കുകയെന്നതും പ്രധാനമാണ്. സ്നേഹം ലഭിക്കുകയെന്നതും അതിനെ അംഗീകരിക്കുകയെന്നുള്ളതും തീര്‍ത്തും പ്രയാസമേറിയ കാര്യമാണെന്നും പ്രണയത്തിന്‍റെ നിര്‍വചനം അനുദിനം മാറിക്കൊണ്ടേയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രണയത്തിന് നിങ്ങളെ തന്നെ സമര്‍പ്പിക്കുക എന്നതിലാണ് കാര്യം. പ്രണയം മാത്രം മാറ്റമില്ലാതെ തുടരുമെന്നും മൃണാള്‍ വിശദീകരിക്കുന്നു. തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് ധനുഷിനോട് മൃണാള്‍ അടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, വിവാഹം ഉടനുണ്ടാവില്ലെന്ന് സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഫിലിം പ്രമോഷനുള്‍പ്പടെ ഇരുവരും ഒന്നിച്ചെത്തിയതും ധനുഷിന്‍റെ സഹോദരിയെ മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരാന്‍ തുടങ്ങിയതും അഭ്യൂഹങ്ങള്‍ക്ക് ആക്കമേറ്റി. രജിനികാന്തിന്‍റെ മകള്‍ ഐശ്വര്യയുമായി 18 വര്‍ഷം നീണ്ട വിവാഹബന്ധം 2022ലാണ് ധനുഷ് അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് മക്കളുണ്ട്.

Similar News