വെറൈറ്റി മാസികയുടെ ഇന്ത്യൻ ലോഞ്ചിൽ തിളങ്ങി നടി പാർവതി തിരുവോത്ത്. ബോളിവുഡ് താരങ്ങൾക്കൊപ്പം അൾട്രാ ഗ്ലാമറസ് ലുക്കിലാണ് പാർവതി പരിപാടിക്കെത്തിയത്.കറുപ്പ് നിറത്തിലുള്ള വൺ ഷോൾഡർ സ്ട്രാപ് ഗൗണായിരുന്നു പാർവതിയുടെ ഔട്ട്ഫിറ്റ്. നടിമാരായ വാമിക ഗബ്ബിയും മാളവിക മോഹനനും കറുപ്പ് നിറത്തിലുള്ള ഗൗൺ തന്നെയാണ് തിരഞ്ഞെടുത്തത്. ഇതിനൊപ്പം ഹെവി ചോക്കറും കമ്മലും ആഭരണമായി അണിഞ്ഞു. മുടി പിന്നിക്കെട്ടിയ ഹെയർസ്റ്റൈലാണ് പരീക്ഷിച്ചത്.മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, രാകുൽ പ്രീത്, ശ്രീലീല, ട്വിങ്കിൾ ഖന്ന, ഷനായ കപൂർ എന്നിവരും ചടങ്ങിനെത്തിയിരുന്നു. നടൻമാരായ സൽമാൻ ഖാനും അക്ഷയ് കുമാറും പരിപാടിയുടെ മാറ്റ് കൂട്ടി.