വീണ്ടും ചർച്ചയായി ഫഹദ് ഫാസിലിന്റെ ഏഡി എച്ച് ഡി രോഗാവസ്ഥ
സാമുവൽ വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിൽ പങ്കെടുത്തതായിരുന്നു നടൻ. കണ്ണിമചിമ്മാതെ ഫഹദ് എങ്ങോട്ടോ നോക്കിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ചർച്ചയ്ക്ക് വഴി വെച്ചത്
സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. സിനിമ കഴിഞ്ഞാൽ തന്റേതായ ലോകത്തേക്ക് ഒതുങ്ങുന്നയാളാണ് ഫഹദ്. ഇവന്റുകളിലോ അഭിമുഖങ്ങളിലോ ഒന്നും അധികം കാണാറേയില്ല. വല്ലപ്പോഴും ചില പരിപാടികൾക്കെത്തുമ്പോൾ ഫഹദ് ചർച്ചാ വിഷയം ആകാറുമുണ്ട്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിൽ പങ്കെടുത്ത ഇവന്റിൽ നിന്നുള്ള ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാമുവൽ വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിൽ പങ്കെടുത്തതായിരുന്നു നടൻ. കണ്ണിമചിമ്മാതെ ഫഹദ് എങ്ങോട്ടോ നോക്കിയിരിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഫഹദിന്റെ ചിന്ത മറ്റെവിടെയോ ആണെന്നും നടൻ എന്താണിങ്ങനെ ചിന്തിച്ച് കൂട്ടുന്നതെന്നും ചോദ്യങ്ങൾ വന്നു.പലരും പരിഹാസ കമന്റുകളുമായെത്തി. എന്നാൽ ഫഹദിന്റെ സാഹചര്യം മനസിലാക്കേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എഡിഎച്ച്ഡിയുള്ളയാളാണ് ഫഹദ്. ഈ അവസ്ഥയുള്ളവർ പെട്ടെന്ന് ചിന്തകളിൽ ആഴ്ന്നിറങ്ങി പോകുന്നത് പതിവാണ്. എല്ലാവരും കളിയാക്കാൻ തുടങ്ങി ആ അവസ്ഥ വന്നാൽ അറിയാം, ഫഹദിന്റെ അവസ്ഥ എനിക്കുമുണ്ടായിട്ടുണ്ട്, ഞാൻ അനുഭവിക്കുന്നതാണിത് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.മുൻപ് ഒരു പരിപാടിക്കിടെ ഫഹദ് താൻ എഡി എച്ച് ഡി ഉള്ള വ്യക്തി ആണെന്ന് പൊതു സമൂഹത്തോട് തന്നെ നേരിൽ പറഞ്ഞിരുന്നു.
2024 ലാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഫഹദ് ഫാസിൽ തുറന്ന് പറയുന്നത്. 41ാം വയസിലാണ് എഡിഎച്ച്ഡി ഉണ്ടെന്ന് അറിയുന്നത്. ഞാൻ ക്ലിനിക്കലി എഡിഎച്ച്ഡി ഡയഗ്നോസ്ഡ് ആണ്. ചില രീതിയിലുള്ള ഡിസോർഡറുകൾ എനിക്കുണ്ട് എന്നാണ് ഫഹദ് പറഞ്ഞത്. ബോളിവുഡ് നടി ആലിയ ഭട്ടും തനിക്ക് എഡിഎച്ച്ഡിയുള്ള കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്