നടിയുമായി അവിഹിത ബന്ധം നടൻ വിജയ്ക്ക് എതിരെ വിവാഹ മോചന ഹർജി നൽകി ഭാര്യ സംഗീത

ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും 2021 ഏപ്രിൽ മുതൽ താൻ വലിയ മാനസിക സംഘർഷവും അവഗണനയും നേരിടുകയാണെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടി

Update: 2026-02-27 14:04 GMT

തമിഴ്  നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനുമായ വിജയ്‌ക്ക് എതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ചൊവ്വാഴ്ചയാണ് സംഗീത ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച കോടതി, ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് നിർദേശിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും 2021 ഏപ്രിൽ മുതൽ താൻ വലിയ മാനസിക സംഘർഷവും അവഗണനയും നേരിടുകയാണെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടി. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറയുന്നു.നടി തൃഷ യാണ് ഈ നടി എന്നുള്ള രീതിയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തൃഷയെയും വിജയിയെ കുറിച്ചും വാർത്തകൾ വന്നിരുന്നു.

ഈ അടുത്ത കാലത്ത് ബി ജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിജയ് രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തൃഷയുടെ വീട്ടിൽ നിന്ന് പുറത്ത് വരണം എന്ന. വാർത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു.നിലവിൽ സംഗീത വിജയിയുടെ കൂടെ

നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെങ്കിലും കുറച്ചുകാലമായി ഇരുവരും അകന്നു കഴിയുകയാണ്. വിവാഹബന്ധം വേർപെടുത്താൻ വിജയ് സമ്മതിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സംഗീത വ്യക്തമാക്കി.

1998-ൽ ലണ്ടനിൽ വെച്ചായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം നടന്നത്. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ച വിജയ്‌ക്ക് ഈ നിയമനടപടി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ വിജയോ അദ്ദേഹത്തിന്റെ വക്താക്കളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Similar News