'കരിയർ നശിപ്പിക്കാൻ ഗൂഢാലോചന'; സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിയുമായി സീരിയൽ താരങ്ങളായ രാഹുലും അശ്വതിയും

പ്രൊഫഷണൽ ജീവിതം തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തുറന്നടിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് താരദമ്പതികളുടെ തീരുമാനം

Update: 2026-03-01 14:04 GMT

ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായ രാഹുൽ രാമചന്ദ്രനും ഭാര്യയും നടിയുമായ അശ്വതിയും തങ്ങൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ രംഗത്ത്. വ്യക്തിപരമായ വിരോധം തീർക്കാൻ തങ്ങളുടെ പ്രൊഫഷണൽ ജീവിതം തകർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് രാഹുൽ തുറന്നടിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് താരദമ്പതികളുടെ തീരുമാനം.തങ്ങൾ അഭിനയിക്കുന്ന സെറ്റുകളിൽ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണമാണ് തങ്ങളുടെ കരിയറിനെ ബാധിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തി. രണ്ടര വർഷം മുൻപ് ഒരു പ്രോജക്റ്റിൽ നിന്ന് മാറിയത് ഭാര്യയുടെ സമ്മർദ്ദം മൂലമാണെന്നും, മറ്റൊരു സ്ത്രീക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ലെന്നുമുള്ള രീതിയിൽ ഇൻഡസ്ട്രിയിൽ ഗോസിപ്പുകൾ പരന്നു.

ഇത് വിശ്വസിച്ച് പല സംവിധായകരും നിർമ്മാതാക്കളും തന്നെ വിളിക്കാതായെന്നും ഒന്നര വർഷത്തോളം വരുമാനമില്ലാതെ ഇരിക്കേണ്ടി വന്നെന്നും രാഹുൽ വേദനയോടെ പങ്കുവെച്ചു. സമാനമായ രീതിയിൽ അശ്വതിയുടെ അവസരങ്ങൾ ഇല്ലാതാക്കാനും ശ്രമം നടന്നു. രാഹുൽ അതീവ 'പൊസസീവ്' ആണെന്നും മറ്റൊരു നടനൊപ്പം അശ്വതി അഭിനയിക്കുന്നത് തടയുന്നുവെന്നുമാണ് ഇവർക്കെതിരെ പ്രചരിപ്പിക്കപ്പെട്ട മറ്റൊരു ആരോപണം.താൻ ഇന്ന് ഈ നിലയിൽ എത്തിയതിന് പിന്നിൽ അശ്വതിയുടെ പിന്തുണയാണെന്ന് രാഹുൽ വ്യക്തമാക്കി. നിലവിൽ രണ്ടുപേർക്കും നല്ല പ്രോജക്റ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും തങ്ങൾ പ്രശ്നക്കാരാണെന്ന തരത്തിലുള്ള പ്രചാരണം ഇപ്പോഴും തുടരുകയാണ്.പ്രവർത്തിക്കുന്നത് ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. ഇപ്പോൾ ആ പേര് വെളിപ്പെടുത്തുന്നില്ല. എങ്കിലും അധികം വൈകാതെ തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹമായ മറുപടി നൽകും," എന്ന് രാഹുൽ താക്കീത് നൽകി.'മൗനരാഗം', 'ശ്യാമാംബരം' തുടങ്ങിയ പരമ്പരകളിലൂടെയാണ് രാഹുൽ ശ്രദ്ധേയനായത്. 'എന്നും സമ്മതം' എന്ന പരമ്പരയിലൂടെയാണ് അശ്വതി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ പിന്തുണയാണ് ആരാധകരിൽ നിന്ന് ഇവർക്ക് ലഭിക്കുന്നത്.

Similar News