നിഖില വിമലും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന 'ധൂമകേതു'; ചിത്രീകരണം പൂർത്തിയായി

നിഖില വിമൽ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സജിൻ ഗോപു, സിദ്ധാർത്ഥ് ഭരതൻ, ഗണപതി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുധി മാഡിസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2026-03-01 15:10 GMT

പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സും എ ആൻഡ് എച്ച്.എസ് പ്രൊഡക്ഷൻ ഹൗസും കൈകോർക്കുന്ന പുതിയ ചിത്രം 'ധൂമകേതു' ചിത്രീകരണം പൂർത്തിയാക്കി പാക്കപ്പായി. നിഖില വിമൽ, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം സജിൻ ഗോപു, സിദ്ധാർത്ഥ് ഭരതൻ, ഗണപതി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുധി മാഡിസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശക്തമായ അണിയറനിര

മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ധൂമകേതുവിന് പിന്നിൽ പ്രവർത്തിക്കുന്നത്.

• ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്

• എഡിറ്റർ: ചമൻ ചാക്കോ

• സംഗീതം: ജസ്റ്റിൻ വർഗ്ഗീസ്

• ഗാനരചന: വിനായക് ശശികുമാർ

• കോസ്റ്റ്യൂം: മഷർ ഹംസ

• സൗണ്ട് ഡിസൈൻ: രംഗനാഥ് രവി

ഓസേപ്പ് ജോൺ പ്രൊഡക്ഷൻ ഡിസൈനാറായും ആർ.ജി വയനാടൻ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നു. ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ആതിര ദിൽജിത്താണ് ചിത്രത്തിന്റെ പി.ആർ.ഒ.

ചിത്രീകരണം പൂർത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുന്ന ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Similar News