വിജയ് തൃഷ ബന്ധത്തിൽ മകന്റെ തീരുമാനം നന്നായി എന്ന് ആലപ്പി അഷ്‌റഫ്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിവാദം ചർച്ചയാകുന്നു എന്നത് തമിഴ് രാഷ്ട്രീയത്തിൽ വിജയിയുടെ പുതിയ പാർട്ടിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയുടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളും നടി തൃഷയുമായുള്ള സൗഹൃദവും തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ-സിനിമാ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതും അതിനു കാരണമായി ഭർത്താവിന് മറ്റൊരു നടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയതുമാണ് വിവാദങ്ങളുടെ ആധാരം. ഈ പശ്ചാത്തലത്തിൽ സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. 42 വയസ്സ് പിന്നിട്ടിട്ടും അവിവാഹിതയായി തുടരുന്ന തൃഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, ഒരു വിവാഹച്ചടങ്ങിൽ വിജയിയും തൃഷയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് (മാച്ചിങ് ഡ്രസ്സ്) ഒരുമിച്ച് എത്തിയത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ഒരു നവദമ്പതികളെപ്പോലെ തോന്നിച്ച ഇവരുടെ ഈ എൻട്രി വിജയിയുടെ രാഷ്ട്രീയ പ്രതിച്ഛായയെപ്പോലും ബാധിച്ചേക്കാമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
ഈ വിഷയത്തിൽ നടനും സംവിധായകനുമായ പാർത്ഥിപൻ നടത്തിയ പരാമർശം വിവാദത്തിന് പുതിയ തലം നൽകി. ഒരു അവാർഡ് ചടങ്ങിൽ തൃഷയുടെ ചിത്രം കണ്ടപ്പോൾ, "കുന്തവി വീട്ടിലിരുന്നാൽ കുഴപ്പമില്ല, പക്ഷേ പുറത്തിറങ്ങിയാൽ പ്രശ്നമാണ്" എന്നായിരുന്നു പാർത്ഥിപന്റെ പ്രതികരണം. വിജയിക്കൊപ്പമുള്ള ആ പൊതുസാന്നിധ്യം ഒഴിവാക്കാമായിരുന്നുവെന്നും അത് വിജയിക്ക് വലിയ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിനെതിരെ തൃഷ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതോടെ പാർത്ഥിപൻ പിന്നീട് ഖേദം പ്രകടിപ്പിച്ചു. അതേസമയം, ഈ വിവാദത്തിൽ തൃഷയ്ക്ക് ശക്തമായ പിന്തുണയുമായി നടി ഖുഷ്ബു രംഗത്തെത്തി. താരങ്ങളുടെ വ്യക്തിജീവിതം മറ്റുള്ളവരെ ബാധിക്കുന്ന ഒന്നല്ലെന്നും അവർ തങ്ങളുടെ ജീവിതം നോക്കിക്കൊള്ളുമെന്നും ഖുഷ്ബു പറഞ്ഞു. ജനങ്ങളെ ബാധിക്കാത്ത ഇത്തരം കാര്യങ്ങൾ വിജയിയുടെ ജനപ്രീതിയെ തകർക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിവാദം ചർച്ചയാകുന്നു എന്നത് തമിഴ് രാഷ്ട്രീയത്തിൽ വിജയിയുടെ പുതിയ പാർട്ടിക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.