മുടക്ക് മുതലിന്റെ 31 ശതമാനം ലാഭം നേടി സു ഫ്രം സോ
കന്നഡ സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു സു ഫ്രം സോ. ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെയും അവതരിപ്പിച്ച ചിത്രത്തിന്റെ ഫൈനൽ കലക്ഷൻ തുറന്ന് പറഞ്ഞു നിർമ്മാതാവും നായകനുമായ രാജ് ബി ഷെട്ടി;
കന്നഡ സിനിമയില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു സു ഫ്രം സോ. ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെയും അവതരിപ്പിച്ച ചിത്രം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജ് ബി ഷെട്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സു ഫ്രം സോ നിര്‍മ്മിച്ചത്. കന്നഡയിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം നിര്‍മ്മാതാവിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇത്.കര്‍ണാടകത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ നേരത്തേ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രത്തിന്‍റെ ആഗോള ക്ലോസിംഗ് കളക്ഷന്‍ 124 കോടി ആയിരുന്നു. ചിത്രത്തിന്‍റെ ബജറ്റ് 4.5 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ അഭിമുഖത്തില്‍ രാജ് ബി ഷെട്ടി പറയുന്നത് പ്രകാരം 3.5 കോടി മുതല്‍ 4 കോടി വരെയാണ് ചിത്രത്തിന്‍റെ ബജറ്റ്.സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഞാനാണ് ആ സിനിമ നിര്‍മ്മിച്ചത്. കര്‍ണാടകത്തില്‍ നിന്ന് മാത്രം ചിത്രം 100 കോടി ഗ്രോസ് നേടിയിരുന്നു. 3.5- 4 കോടി ചെലവില്‍ എടുത്ത സിനിമയാണ് അത്”, രാജ് ബി ഷെട്ടിയുടെ വാക്കുകള്‍. അതായത് ബജറ്റിന്‍റെ 31 മടങ്ങ് ആണ് ചിത്രം നേടിയ കളക്ഷന്‍. ഏത് നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയം. ബോക്സ് ഓഫീസ് കളക്ഷന്‍ കൂടാതെ ഒടിടി അടക്കമുള്ള ഇതര ബിസിനസുകളിലും ചിത്രം നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.