ഡിസംബർ 31 ന് എക്കോ ഓടിടിയിൽ
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.;
കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബാഹുലിന്റെ 'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് മൂന്നു കഥകളിലും വിഷയമാകുന്നത്. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ അത് നായകൾക്കാണ്.ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് സന്ദീപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 31ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.ആരാധ്യ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം.ആർ.കെ ജയറാമിന്‍റെ ആദ്യ നിർമാണ സംരംഭമാണിത്. സംഗീതം- മുജീബ് മജീദ്. എഡിറ്റർ- സൂരജ് ഇ എസ്. കലാസംവിധായകൻ- സജീഷ് താമരശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ് എന്നിവരാണ്. പ്രശസ്ത നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് എക്കോ തമിഴ്‌നാട്ടിൽ റിലീസ് ചെയ്തത്. കർണാടകയിൽ, പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസാണ് എക്കോ വിതരണം ചെയ്തത്