ഒടുവിൽ ott റിലീസ് ചെയ്ത് ജോയ് മാത്യു ചിത്രം ലാ ടൊമാറ്റിന
ടി അരുണ്‍ കുമാറിന്‍റെ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമ സജീവന്‍ അന്തിക്കാടാണ് സംവിധാനം ചെയ്‌തത്
ജോയ് മാത്യു, കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ലാ ടൊമാറ്റിന' മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. 2023 സെപ്റ്റംബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുകയും തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈം വീഡിയോ വഴി പ്രദർശിപ്പിക്കുകയും ചെയ്ത ചിത്രമാണിത്. ടി. അരുൺ കുമാറിന്റെ അതേ പേരിലുള്ള കഥയെ ആസ്പദമാക്കി സജീവൻ അന്തിക്കാടാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ടി. അരുൺ കുമാർ തന്നെയാണ്.
രമേശ് രാജ്, മരിയ തോംസൺ, ഹരിലാൽ രാജഗോപാൽ, സജീവൻ താണപ്പാടം, കൊരട്ടിപ്പറമ്പിൽ പ്രേംജിത്ത്, ശ്രീജിത്ത് പെരിങ്ങായി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫ്രീ തോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മഞ്ജുലാൽ ഛായാഗ്രഹണവും വേണുഗോപാൽ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ വിഎഫ്എക്സ് മജു അൻവറാണ് കൈകാര്യം ചെയ്തത്. ശ്രീവത്സൻ അന്തിക്കാട് കലാസംവിധാനവും കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായി പ്രവർത്തിച്ചു.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെ പരിശോധിച്ചാൽ, സന്തോഷ് വാര്യരും ഇസ്മയിൽ കരുവാക്കുണ്ടും പ്രൊഡക്ഷൻ ഡിസൈനർമാരായും ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരവും പട്ടണം ഷാ മേക്കപ്പും നിർവ്വഹിച്ചു. അർജുൻ വി അക്ഷയയാണ് സംഗീത സംവിധാനം. സന്ദീപ് സുധ, ഡോ. ബെജി ജൈസൺ എന്നിവർ യഥാക്രമം മലയാളം, ഇംഗ്ലീഷ് ഗാനരചന നിർവ്വഹിച്ച ചിത്രത്തിൽ അർജുൻ വി അക്ഷയയും കാതറിനും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിനോദ് വിജയൻ-ഫിലിമയൻ എന്നിവരാണ് ട്രെയ്ലറുകൾ ഒരുക്കിയത്. കൃഷ്ണനുണ്ണിയുടെ സൗണ്ട് മിക്സ് ആന്റ് ഡിസൈനും, നരേന്ദ്രൻ കൂടന്റെ സ്റ്റിൽസും, ദിലീപ് ദാസ്, ഷൈൻ ചവറ എന്നിവരുടെ പോസ്റ്റർ ഡിസൈനും ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നു. സതീഷ് ബാബുവിന്റെ സൗണ്ട് പ്രീമിക്സ്, രാജ് മാർത്താണ്ഡത്തിന്റെ ഫോളി ആർട്ട്, റിച്ചാർഡ് ചേതനയുടെ സൗണ്ട് എൻജിനീയറിങ് എന്നിവയും ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തെ സമ്പന്നമാക്കുന്നു.