"വേടൻ തങ്ങൾക്ക് വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നവമി"
റാപ്പർ വേടന്റെ ഭാര്യയെപറ്റിയുള്ള കുറിപ്പ് പങ്കിട്ട് വേടന്റെ സഹോദരി
റാപ്പർ വേടന്റെ ഭാര്യ നവമി ലതയെ കുറിച്ചുള്ള മനോഹരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് വേടന്റെ സഹോദരി ഹരിത മുരളി. വേടനോടും കുടുംബത്തോടും നവമിക്കുള്ള സ്‌നേഹത്തെ പറ്റിയാണ് പോസ്റ്റ് ചെയ്ത കുറിപ്പിൽ ഹരിത പറയുന്നത്. വിവാഹത്തിനിടെ എടുത്ത ചിത്രങ്ങളും ഇതിനൊപ്പമുണ്ട്.
തന്റെ സഹോദരൻ തങ്ങൾക്ക് വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നവമിയെന്നും കുടുംബത്തോട് നവമി കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അവർ കുറിപ്പിലൂടെ പറയുന്നു . 'എന്റെ സഹോദരൻ ഞങ്ങൾക്കുവേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നീ. ഞങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി. സ്‌നേഹത്തോടെ അത് വളരുകയാണ്. ഞങ്ങളുടെ 'ദേവി'. കുടുംബാംഗങ്ങളുടെ സ്‌നേഹം അറിയിക്കുന്നു'-ഹരിത കുറിച്ചു.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഫെബ്രുവരി 24-ന് ആയിരുന്നു വേടന്റേയും എഴുത്തുകാരിയായ നവമി ലതയുടേയും വിവാഹം. തൃശ്ശൂരിൽ വേടന്റെ വീട്ടിലായിരുന്നു രജിസ്റ്റർ വിവാഹം. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി ലത.