കെടാ സണ്ട പശ്ചാത്തലമാക്കിയ ആക്ഷൻ ത്രില്ലർ ചിത്രം ജോക്കി ആമസോൺ പ്രൈമിൽ ott റിലീസ് ചെയ്തു

യുവൻ കൃഷ്‍ണ, റിദാൻ കൃഷ്‍ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു

Update: 2026-03-07 04:16 GMT

മധുരയുടെ പശ്ചാത്തലത്തിൽ പാരമ്പരാഗത ആടുപോരാട്ടത്തിന്റെ (കെടാ സണ്ടൈ) കഥ പറയുന്ന 'ജോക്കി' എന്ന ചിത്രം തിയേറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തമിഴിന് പുറമെ മലയാളത്തിലും ചിത്രം ഒടിടിയിൽ ലഭ്യമാണ്. പി.കെ സെവൻ സ്റ്റുഡിയോസിന്റെ ബാനറിൽ ഡോ. പ്രഗഭാൽ സംവിധാനം ചെയ്ത ഈ ചിത്രം മധുരയുടെ നാട്ടിൻപുറ സംസ്കാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും തനിമയോടെ ഒപ്പിയെടുക്കുന്നു. 'മഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ യുവൻ കൃഷ്ണയും റിദാൻ കൃഷ്ണയും വീണ്ടും ഡോ. പ്രഗഭാലിനൊപ്പം ഒന്നിക്കുന്ന ഈ ചിത്രത്തിൽ അമ്മു അഭിരാമിയാണ് നായികയായി എത്തുന്നത്. ഇവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ശക്തി ബാലാജി സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും കൈകാര്യം ചെയ്തിരിക്കുന്നു. ആർ.പി. ബാല ക്രിയേറ്റീവ് പ്രൊഡ്യൂസറായും എസ്. ശിവകുമാർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു. സി. ഉദയകുമാർ (കലാസംവിധാനം), എം.ആർ. രാജകൃഷ്ണൻ (ഓഡിയോഗ്രാഫി), ജാക്കി പ്രഭു (സ്റ്റണ്ട് കൊറിയോഗ്രഫി), ജോഷ്വ മാക്സ്വെൽ ജെ (വസ്ത്രാലങ്കാരം), പാണ്ട്യരാജൻ (മേക്കപ്പ്), രംഗ (കളറിസ്റ്റ്), പ്രതീഷ് ശേഖർ (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ. മധുരയുടെ വീറും വാശിയും നിറഞ്ഞ ആടുപോരാട്ടത്തിന്റെ ദൃശ്യാവിഷ്കാരം ഇപ്പോൾ ആമസോൺ പ്രൈമിലൂടെ ആസ്വദിക്കാം.

Similar News