1000 കോടി കടന്ന് ദുരന്ധർ
2025 ലെ ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം നേടിയ ചിത്രമായി ദുരന്ധർ മാറി;
നിലവിൽ ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ 1', വിക്കി കൗശലിന്റെ 'ഛാവ' എന്നീ ചിത്രങ്ങളെ മറികടന്ന് 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി ധുരന്ധർ മാറി. ഇന്ത്യയിൽ നിന്ന് മാത്രം 668.80 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള വിപണിയിൽ ചിത്രത്തിന്റെ ആകെ വരുമാനം 1,006.7 കോടി രൂപയിലെത്തിയതായി അണിയറപ്രവർത്തകർ അറിയിച്ചു.ബോക്സ് ഓഫിസിൽ റെക്കോഡ് സൃഷ്ടിച്ച് ധുരന്ധർ. സിനിമ റിലീസായി മൂന്നാഴ്ച പിന്നിടുമ്പോൾ നേടിയത് 1000 കോടി കളക്ഷൻ. ഓരോ ദിവസം കഴിയുന്തോറും റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം. വെറും 10 ദിവസം കൊണ്ട് 500 കോടി രൂപയുടെ കലക്ഷൻ മാർക്ക് മറികടന്ന ചിത്രം 21 ദിവസം കൊണ്ടാണ് 1000 കോടി പിന്നിട്ടത്. ആഗോളതലത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ധർ മാറി. 2025ൽ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിയും ദുരന്ധറിന് ആണ്