"ഒരുക്കി വെച്ചൊരു നെഞ്ചാണേ" : 'കിങ്ഡം ഓഫ് കേരള' യിൽ നിന്ന് വീണ്ടും ഒരു മനോഹര വീഡിയോ ഗാനം
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തിപ്പൂ, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള "( UK. OK)എന്ന ചിത്രത്തിലെ മറ്റൊരു മനോഹരഗാനം റിലീസായി. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള ചിത്രങ്ങളിലെ സൂപ്പർഹിറ്റുകൾ ഒരുക്കിയ രാജേഷ് മുരുകേശൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച"ഒരുക്കിവെച്ചൊരു നെഞ്ചാണേ...."എന്നാരംഭിക്കുന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
മെയ് 23ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ നായകൻ രഞ്ജിത്ത് സജീവ്, ജോണി ആന്റണി സാരംഗി ശ്യാം, എന്നിവരെ കൂടാതെ ഇന്ദ്രൻസ്,മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ഒരുപാട് പുതുമുഖങ്ങളും അണിനിരക്കുന്നു.
മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.
https://youtu.be/aBf19Niisds?si=jGH6lEe3ABM4MUG0
അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ.