മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തി. പേര് തുറന്നുപറയാതെയുള്ള വിമർശനവുമായി ലിസ്റ്റിൻ സ്റ്റീഫൻ

Update: 2025-05-03 05:25 GMT

സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ. മലയാള സിനിമയിലെ ഒരു പ്രമുഖ നടന് ഒരു വിമർശന മുന്നറിയിപ് നൽകിയിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിമർശിച്ചത്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നുമാണ് നിര്‍മാതാവിന്റെ മുന്നറിയിപ്പ്. താനീ പറയുന്നത് ആ താരത്തിന് മനസിലാകും. ആ തെറ്റ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

“മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം സിനിമകളും ചെയ്‌തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാൻ പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷേ ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പ്രശ്‌നങ്ങൾക്കും കാരണമാകും.''- ലിസ്റ്റിന്റെ വാക്കുകൾ.

ദിലീപിന്റെ 150 ആമത്തെ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പരിപാടിക്കിടെയാണ് ലിസ്റ്റിൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. എന്നാൽ ആ നടന്റെ പേരെടുത്തു പറയാൻ അദ്ദേഹം തയ്യാറായില്ല. പേര് തുറന്ന് പറയാത്തതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ലിസ്റ്റിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags:    

Similar News