അഹാനയ്ക്ക്, ഞങ്ങളുടെ അമ്മുവിന് 30 വയസ്സ്; ഒപ്പം എനിക്കും 30-ാം പിറന്നാള്‍!
Actor Krishna Kumar and actress Ahaana Krishna birthday
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. കുടുംബത്തിലെ ഓരോ വിശേഷവും അവര്‍ പങ്കുവയ്ക്കാറുമുണ്ട്. മൂത്ത മകളും നടിയുമായ അഹാന കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍, മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ കുറിപ്പ്:
ആഹാനക്ക്, ഞങ്ങളുടെ അമ്മുവിന് ഇന്ന് 30 വയസ്സ്. അമ്മുവിനോപ്പം ഞാനും, ഇന്ന് 30 താം പിറന്നാള്‍ ആഘോഷിക്കുന്നു. ആഹാന ജനിക്കുന്നത് വരെ ഞാന്‍ സിന്ധുവിന്റെ ഭര്‍ത്താവ് മാത്രമായിരുന്നു. അമ്മു ജനിച്ചപ്പോള്‍ ഞാനൊരു അച്ഛനായി. എന്നിലെ പിതാവ് ജനിച്ചു. ഇന്ന് ആഹാനയുടെ 30 th birthday and എന്നിലെ അച്ഛന്റെ 30താം വര്‍ഷവും ഒരുമിച്ചാഘോഷിക്കുന്നു. ഈ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ആരോഗ്യവും ആയുസ്സും തന്ന ദൈവത്തിനു നന്ദി.